gnn24x7

മദ്യപിച്ച് വാഹനം ഓടിച്ചു; ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് അറസ്റ്റിൽ

0
28
gnn24x7

ഡാളസ്: മദ്യപിച്ച് വാഹനം ഓടിച്ചതിന്  ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ  കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.

 ഏപ്രിൽ 29-ന് ഹർലി ഓടിച്ചിരുന്ന ട്രക്ക് ഒരു ‘നോ പാർക്കിംഗ്’ ബോർഡിൽ ഇടിക്കുന്നത് പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു.ടെക്സസ് എ ആൻഡ് എം ബേസ്ബോൾ മത്സരത്തിനിടെയും റെസ്റ്റോറന്റുകളിൽ നിന്നുമായി മദ്യം കഴിച്ചതായി അദ്ദേഹം സമ്മതിച്ചു.ഫീൽഡ് സോബ്രൈറ്റി ടെസ്റ്റിൽ അദ്ദേഹം പരാജയപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടക്കുമ്പോൾ അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഔദ്യോഗിക വാഹനമല്ല ഉപയോഗിച്ചിരുന്നതെന്നും ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിലവിൽ ഹർലി ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7