gnn24x7

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

0
7
gnn24x7

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.
പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു വിട്ടിരിക്കുന്നത്.
ജിതിൻ . കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ റിലീസ് ഉടൻ എന്ന് അനൗൺസ് ചെയ്തു കൊണ്ടാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
മാജിക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.
ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായൻ്റേതായി പുറത്തുവിട്ടിട്ടുള്ളത്.
ഈ ലുക്കും നവ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നതും വ്യത്യസ്ഥവും പുതുമയും നൽകുന്ന കൗതുകം തന്നെ.
ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഓരോ അപ്ഡേഷനുകളും എത്തുന്നത്.
:ചിത്രത്തിൻ്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായൻ്റേത്.
സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- മുജീബ് മജീദ്.
ഛായാഗ്രഹണം- ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത്.ആർ.നായർ.
കലാസംവിധാനം- സുനിൽ ദാസ്
മേക്കപ്പ്- അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- എബി ബെന്നി.
പ്രൊഡക്ഷൻ- കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.

വാഴൂർ ജോസ് .

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7