gnn24x7

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

0
152
gnn24x7

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്.

കോട്ടയം മാറ്റൊലിയുടെ  ജനപ്രിയ പ്രൊഫഷണൽ നാടകമായ ‘ഒലിവ് മരങ്ങൾ സാക്ഷി’ യുടെ രചനക്കാണ് അവാർഡ്.

ഡിസംബറിൽ കോഴിക്കോട് ടൌൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് രാജു കുന്നക്കാട്ട് അവാർഡ്  ഏറ്റുവാങ്ങും.

കലാ,സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രവർത്തനത്തിന് ഡോ. അംബേദ്കർ സാഹിത്യ ശ്രീ  ദേശീയ അവാർഡ്(2025), അജ്‌മാൻ കൾച്ചറൽ ഫോറത്തിന്റെ ‘പ്രവാസി രത്ന  അവാർഡ്(2007),ആറന്മുള സത്യാവ്രതൻ സ്മാരക നാടക പുരസ്‌കാരം(2024), തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘രാജൻ പി ദേവ്’  പുരസ്‌കാരം(2024), തോപ്പിൽ ഭാസി അവാർഡ് (2025),പുലരി റ്റി വി ശംഖുമുദ്ര പുരസ്‌കാരംവേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്’ കലാ രത്‌ന’ പുരസ്‌കാരം, (2025),അയർലണ്ട് മൈൻഡ് ഐക്കോൺ അവാർഡ് 2025, ആചാര്യ ഫിലിം സൊസൈറ്റി കേരള ഐകോണിക് അവാർഡ് 2026, ഡബ്ലിൻ ലൂക്കൻ മലയാളി ക്ലബ്‌ അവാർഡ് ഉൾപ്പെടെ രാജുവിന് ലഭിക്കുന്ന പതിനെട്ടാം പുരസ്‌കാരമാണിത്.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7