gnn24x7

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

0
10
gnn24x7

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.
ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ‘ഹെനോക്ക്’ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്കാണിത്.
ദുരൂഹതയും ആകാംഷയും ആവോളം നിറച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
ദിലീപ് ഫൊറൻസിക്ക് സർജനായി എത്തുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു ലുക്ക് കഥക്ക് ഏറെ അനുയോജ്യമായ ഘടകം തന്നെയാണ്.
പ്രേഷകർക്കിടയിൽ എന്നും ചിരി സമ്മാനിച്ചു കൊണ്ടാണ് ദിലീപ് തൻ്റെ സാന്നിദ്ധ്യം നേടിയെടുത്തത്. എന്നാൽ ഇപ്പോൾ കഥാപാത്രസൃഷ്ടികളിൽ
കാര്യമായ ചില മാറ്റങ്ങൾ വരുത്തി കൊണ്ട് ഗൗരവപരമായ ഒരു സമീപനത്തിലേക്ക് കടന്നിരിക്കുന്നതിൻ്റെ സൂചനയാണ് ഈ ചിത്രം നൽകുന്നത്.
ഹെനോക്ക് എന്നത് ബൈബിളിലെ ഒരു വാക്കാണ്. ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ എന്നാണ് ഈ വാക്കിലൂടെ അർത്ഥമാക്കുന്നത്.
ഇവിടെ സത്യത്തിനും നീതിക്കും വേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു ഫൊറൻസിക്ക് സർജൻ്റെ ഉദ്യമങ്ങളിൽ തെളിയുന്നതെന്ത് ? ദൈവത്തിൻ്റെ സാമീപ്യത്താൽ അനുഗ്രഹിക്കപ്പെടുന്നതാരൊക്കെ എന്തൊക്കെ ?
ചിത്രത്തിൻ്റെ മുന്നോട്ടുള്ള പുരോഗതിയിലൂടെ നമുക്കു കാത്തിരിക്കാം.. ഇതിൻ്റെ ഉത്തരത്തിനായി .
അടുത്തു തന്നെ റിലീസ് ചെയ്യാനൊരുങ്ങുന്ന നീക്കം എന്ന ചിത്രവും ഗൗരവപരമായ വിഷയമാണ് ചർച്ച ചെയ്യപ്പെടുന്നത്.

എം സ്റ്റാർ എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലും താരനിരയിലുമായിട്ടാണ് അവതരണം.
റോബിനും, ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുകേഷ്, ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, ഹരിത് വിജയ് കൃഷ്‌ണൻ, പ്രാർത്ഥന എസ്, ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ഛായാഗ്രഹണം, ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ,
ആലപ്പുഴ കുട്ടനാട്, പൂന എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം
വേഫറർ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7