വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂണ്‍ ആരംഭം മുതല്‍ ദിവസത്തില്‍ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്.
ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റും ഹെല്‍ത്ത് ആന്‍ഡ് ഹുമണ്‍ സര്‍വീസസും സംയുക്തമായി നല്‍കിയ മുന്നറിയിപ്പിലാണ് ഈ വിവരം. കോവിഡ് കേസുകള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ജൂണ്‍ മുതല്‍ ക്രമാതീതമായി വര്‍ധിക്കുമെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. മേയ് മൂന്നിനു പ്രസിഡന്‍റ് ട്രംപാണ് ഇതു സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
വൈറ്റ് ഹൗസിന്‍റേയോ, ടാക്‌സ് ഫോഴ്‌സിന്‍റെയോ ഔദ്യോഗിക റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് സ്‌പോക്ക്മാന്‍ ജൂഡ് ഡീറി പറഞ്ഞു. സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഇതേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മൂവായിരം മരണത്തിനു പുറമെ ദിനംതോറും 200,000 കൊറോണ പോസീറ്റിവ് കേസുകളും ഉണ്ടാകുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തി ചേര്‍ന്നിട്ടുള്ളത്.2020 അവസാനത്തോടെ കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുമെന്ന് ട്രംപ് ഉറപ്പു നല്‍കി.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…