ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴാണ് കേന്ദ്രം ടാക്സ് വർധന നടപ്പിലാക്കിയത്.
റോഡ് ഇൻഫ്രാ സെസ് ഇനത്തിൽ മാത്രം പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർധിപ്പിച്ചത്. ഇതിന് പുറമെ എക്സെെസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചുരൂപയുമാക്കി.
നികുതി വർധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. തീരുവ വർധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാൽ റീട്ടെയിൽ മാർക്കറ്റിൽ വില വർധന അനുഭവപ്പെടില്ല. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 32.98 രൂപ നികുതിയായി കൊടുക്കണം. ഡീസലിന് ഇത് 31.83 രൂപയാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.
ആഗോള തലത്തിൽ എണ്ണ വില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം നികുതി വർധനവ് നടപ്പിലാക്കുന്നത്. നേരത്തെ മാർച്ച് 16ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപയുടെ വില വർധനവ് കൊണ്ടുവന്നിരുന്നു. ഇതിലൂടെ 39,000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ലഭിച്ചത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…