Ireland

ഓസ്കാർ ജേതാവും സംഗീതജ്ഞനുമായ ഗ്ലെൻ ഹാൻസാർഡ് ഡബ്ലിനിൽ വാഹനാപകടത്തിൽ മരിച്ചു

ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ് (56) ഡബ്ലിനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് സ്ഥാപനമായ ATC Management ആണ് മരണവിവരം സ്ഥിരീകരിച്ചത്. ഡബ്ലിൻ നഗരത്തിലെ ചാപ്പലിസോഡ് (Chapelizod) പ്രദേശത്തിന് സമീപമുള്ള സ്ട്രോബെറി ബെഡ്സ് (Strawberry Beds) റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ മോട്ടോർസൈക്കിൾ അപകടത്തിലാണ് അദ്ദേഹം മരിച്ചത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സംഭവത്തിൽ ഗാർഡയുടെ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ന് പുലർച്ചെ 4.30-ഓടെയാണ് R109 റോഡിൽ അപകടമുണ്ടായതെന്ന് ഗാർഡ അറിയിച്ചു. സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് R121 മുതൽ Rugged Lane വരെയുള്ള റോഡ് ഗതാഗതത്തിനായി താൽക്കാലികമായി അടച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, അപകടം കണ്ടവരോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവർ മുന്നോട്ടുവരണമെന്നും ഗാർഡ അഭ്യർഥിച്ചു.

1970 ഏപ്രിൽ 21-ന് ഡബ്ലിനിലെ ബാലിമണിൽ ജനിച്ച ഗ്ലെൻ ഹാൻസാർഡ് ചെറുപ്പത്തിൽ തന്നെ ഡബ്ലിൻ തെരുവുകളിൽ സംഗീതം അവതരിപ്പിച്ചുകൊണ്ടാണ് തന്റെ സംഗീതയാത്ര ആരംഭിച്ചത്. 1990-ൽ അദ്ദേഹം ദി ഫ്രെയിംസ് ബാൻഡിന് രൂപം നൽകി. ബാൻഡിന്റെ മുഖ്യഗായകനായും ഗിറ്റാറിസ്റ്റായും ഗാനരചയിതാവായും അദ്ദേഹം ഐറിഷ് സംഗീതലോകത്ത് ശ്രദ്ധേയനായി. 1991-ൽ പുറത്തിറങ്ങിയ ആലൻ പാർക്കറുടെ ദി കമ്മിറ്റ്മെന്റ്സ് (The Commitments) എന്ന സിനിമയിലൂടെ അഭിനയരംഗത്തും അദ്ദേഹം ശ്രദ്ധ നേടി. തുടർന്ന് RTÉയുടെ ജനപ്രിയ സംഗീതപരിപാടിയായ Other Voices-ന്റെ ആദ്യ അവതാരകനായും പ്രവർത്തിച്ചു.

2007-ൽ പുറത്തിറങ്ങിയ Once എന്ന ചിത്രമാണ് ഗ്ലെൻ ഹാൻസാർഡിന് ആഗോള പ്രശസ്തി നേടിക്കൊടുത്തത്. ചെക്ക് സംഗീതജ്ഞ മാർക്കേറ്റ ഇർഗ്ലോവയോടൊപ്പം അദ്ദേഹം അഭിനയിക്കുകയും സംഗീതം ഒരുക്കുകയും ചെയ്ത ചിത്രത്തിലെ Falling Slowly എന്ന ഗാനത്തിന് 2008-ലെ അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ ലഭിച്ചു. Once എന്ന ചിത്രത്തിന്റെ വിജയം പിന്നീട് ബ്രോഡ്‌വേ സംഗീതനാടകമായും മാറി. എട്ട് Tony Awards നേടിയ ഈ നാടകം ഹാൻസാർഡിന്റെ സംഗീതജീവിതത്തിലെ മറ്റൊരു പ്രധാന നേട്ടമായിരുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

5 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

6 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago