Gulf

സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23ന് തുടക്കമാകും

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന  സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന്  സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. പ്രവാസ ഭൂമികയിൽ മലയാളികൾ സംഘടിപ്പിക്കുന്നതിൽ വെച്ചേറ്റവും ശ്രദ്ധേയമായ  സാഹിത്യോത്സവം ഇത്തവണ ഒരുമാസം നീണ്ടും നിൽക്കും. സെപ്റ്റംബർ 23ന് ആരംഭിച്ച് ഒക്ടോബർ 31നാണ് സാഹിത്യോൽസവം സമാപിക്കുന്നത്.  

സെപ്റ്റംബർ 23ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എം. എൻ കാരശ്ശേരി എസ്.എം.എൽ.എഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും, കവയത്രിയുമായ  റോസ്മേരി, സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ വി.സി അഭിലാഷ്, ഡോക്യൂമെന്ററി സംവിധായിക ഷൈനി ബെഞ്ചമിൻ, എഴുത്തുകാരിയും വിവർത്തകയുമായ ഷൈല രവീന്ദ്രൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപശാല,സാംസ്കാരിക പ്രഭാഷണം,പുസ്തക പ്രകാശനങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

ഒക്ടോബർ 9ന് നടക്കുന്ന കാവ്യോത്സവത്തിൽ പ്രശസ്ത നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരിക്കും. പ്രവാസി കവികളുമായുള്ള മുഖാമുഖം, കവിതകൾ അവതരിപ്പിക്കുന്ന കവിതാസ്വാദന സദസ്സ്, കാവ്യസമാഹാരങ്ങളുടെ പവിലിയൻ, കൂടാതെ ഇർഷാദ് അലിയുടെ ‘പൂക്കാതിരിക്കാൻ എനിക്കാവാതില്ലേ’ എന്ന കവിതാലാപനവും പറച്ചിലും പരിപാടിയും അരങ്ങേറും.

ഒക്ടോബർ 16ന് നടക്കുന്ന ആർട്ട് ഫെസ്റ്റിനോടനുബന്ധിച്ച ചിത്രരചന ശിൽപശാലയിൽ പ്രശസ്ത എഴുത്തുകാരനും ചിത്രകാരനുമായ മുക്താർ ഉദരംപൊയിൽ മുഖ്യാതിഥിയാകും. ‘മലയാള സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കി തത്സമയ ചിത്രരചന, പ്രമുഖ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ, ‘വരയിടം’ തുടങ്ങിയ പരിപാടികൾ ആർട്ട് ഫെസ്റ്റിന്റെ ഭാഗമാകും.

ഒക്ടോബർ 29, 30, 31 തീയതികളിലായി നടക്കുന്ന സമാപന സമ്മേളനത്തിൽ സത്യൻ അന്തിക്കാട്, ടി.ഡി രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രൊഫ. വീരാൻകുട്ടി, ഇന്ദു മേനോൻ എന്നിവരും പ്രവാസലോകത്തെ പ്രമുഖ എഴുത്തുകാരും പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി പത്തോളം ചർച്ചാസെഷനുകൾ, പുസ്തകമേള, പുസ്തകപ്രകാശനങ്ങൾ, സമാജത്തിന്റെ പത്താം വാർഷിക സുവനീർ പ്രകാശനം എന്നിവയും സമാപന പരിപാടികളുടെ ഭാഗമായി നടക്കും.

പ്രവാസ സാഹിത്യരംഗത്തെ കഥ, കവിത, നോവൽ, സഞ്ചാരസാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഏർപ്പെടുത്തിയ സമാജം പ്രവാസ മുദ്ര പുരസ്‌കാരം 2026 സമാപന സമ്മേളനത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സമ്മാനിക്കും. ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് ജിസിസി തലത്തിൽ സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ഇതേ വേദിയിൽ വിതരണം ചെയ്യുമെന്നും, ദേശീയ തലത്തിൽ ശ്രദ്ധേയരായ ചില അപ്രതീക്ഷിത അതിഥികൾ കൂടി പങ്കെടുക്കുമെന്നും സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ ആലുങ്ങൽ, ദമ്മാം റീജണൽ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ട്രഷറർ ഫബിന നജ്മുസമാൻ, ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, മുഷാൽ തഞ്ചേരി, ഹുസൈൻ ചമ്പോളിൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

4 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

5 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago