Global News

കല്യാണി നായരുടെ കവിതാ സമാഹാരം ‘ആംബിവലൻസ്’ ദമ്മാമിൽ പ്രകാശനം ചെയ്തു

ദമ്മാം: സൗദിയിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ആംബിവലൻസ്’ ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളീ സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സമാജം പ്രസിഡൻ്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത‌ ഗാനരചയിതാവും, തിരകഥാകൃത്തുമായ ഷിബു ചക്രവർത്തി ജനനിബിഢമായ സദസ്സിനെ സാക്ഷിനിർത്തിയാണ് പുസ്ത‌കത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വ്യവസായിയും കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക) പുസ്തകം ഏറ്റുവാങ്ങി.

അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ജിത്ത് പുസ്തക പരിചയം നടത്തി. പുസ്തകത്തിൻറെ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡെസ്റ്റിനി ബുക്ക്‌സ് കോഴിക്കോട് ആണ്. ഡെസ്റ്റിനി ബുക്ക്സ് ചെയർമാനും സമാജം ദേശീയ പ്രസിഡന്റുമായ മാലിക് മഖ്ബൂൽ പ്രസാധക ഭാഷണം നിർവ്വഹിച്ചു.

പ്രവിശ്യയിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി.പി മുഹമ്മദ്, സോഫിയ ഷാജഹാൻ, അപർണ്ണ ശ്രീരാജ്, നജ്മു സമാൻ കുളങ്ങരതൊടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

4 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

5 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago