വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള ഫിസിക്കൽ OCI കാർഡിനൊപ്പം ഇനി e-OCI (Electronic OCI Card) സംവിധാനവും ഔദ്യോഗികമായി ആരംഭിച്ചു. ഇതോടെ OCI കാർഡ് ഉടമകൾക്ക് അവരുടെ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് വിമാനയാത്രകൾക്കും ഇമിഗ്രേഷൻ പരിശോധനകൾക്കും ഉപയോഗിക്കാനാകും. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് പുതിയ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
e-OCI എന്നത് നിലവിലുള്ള OCI കാർഡിന്റെ ഡിജിറ്റൽ പതിപ്പാണ്. ഇത് മൊബൈൽ ഫോണിൽ സൂക്ഷിച്ച് ആവശ്യമായ സമയങ്ങളിൽ കാണിക്കാം. ഇനി മുതൽ എല്ലായ്പ്പോഴും ഫിസിക്കൽ OCI ബുക്ക്ലെറ്റ് കൈയിൽ കരുതേണ്ടതില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം.
അതേസമയം, നിലവിലുള്ള ഫിസിക്കൽ OCI കാർഡ് അസാധുവാകുന്നില്ലെന്നും അത് തുടർന്നും സാധുവായ രേഖയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിലെ OCI കാർഡ് ഉടമകൾക്ക് താഴെ പറയുന്ന നടപടികളിലൂടെ e-OCI കാർഡ് ലഭ്യമാക്കാം:
ഈ പുതിയ സംരംഭം OCI കാർഡ് ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രാ രേഖകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…
ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…
അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…
കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…
ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…