America

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത കേസിൽ പ്രതിക്കായി ന്യൂയോർക്ക് സിറ്റി പോലീസ്  അന്വേഷണം ഊർജിതമാക്കി. പ്രതിയെ തിരിച്ചറിയുന്നതിനായി പോലീസ് ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

2025 മാർച്ചിലാണ് തട്ടിപ്പിന് തുടക്കമായത്. വയോധികന്റെ കമ്പ്യൂട്ടറിൽ വന്ന വ്യാജ സെക്യൂരിറ്റി അലേർട്ട് വഴി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കുകയായിരുന്നു. ബാങ്കിലെ പണം സുരക്ഷിതമല്ലെന്നും സ്വർണ്ണക്കട്ടികളായി സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചതനുസരിച്ച് ഇദ്ദേഹം സ്വർണ്ണക്കട്ടികൾ വാങ്ങി. തുടർന്ന് 2025 ഏപ്രിൽ 16-ന് മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ വെച്ച് തട്ടിപ്പുകാരുടെ ഏജന്റിന് സ്വർണ്ണം കൈമാറുകയായിരുന്നു.

ന്യൂയോർക് പോലീസ് 2026 നവംബർ 11-ന് തിരിച്ചറിയാൻ വേണമെന്ന വ്യക്തിയുടെ ഫോട്ടോകൾ പുറത്തുവിട്ടു. ഒരു അറസ്റ്റ് റിപ്പോർട്ടും  ലഭിച്ചില്ലെന്ന് കണ്ടെത്തി. അതേ പോലെ, ഈ നഗരത്തിൽ നടന്ന സമാന സ്വർണ്ണബാർ തട്ടിപ്പുകൾ 2026 ഓഗസ്റ്റിൽ  നൂറിലധികം കേസ് കൂടി, നൂറുകോടിയോളം ഡോളർ നഷ്ടങ്ങളും ഉണ്ടാക്കി എന്ന് പോലീസുകാർ പറഞ്ഞു.

മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പുകൾ നഗരത്തിൽ വർദ്ധിച്ചുവരികയാണെന്നും, പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 1-800-577-TIPS എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി. ബാങ്കുകളോ സർക്കാർ ഏജൻസികളോ ഒരിക്കലും പണം സ്വർണ്ണമാക്കി മാറ്റാൻ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ മുന്നറിയിപ്പുകളിൽ വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാതൃകയായി സാറ ഹക്കബി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…

31 mins ago

ഫോർട്ട് വർത്തിൽ വാഹനാപകടം; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം

ഡാളസ്: ഫോർട്ട് വർത്തിൽ  ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…

56 mins ago

മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ; ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.തേവർ…

1 hour ago

ആരതി ഷാ എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്,…

3 hours ago

‘റോബോട്ട് ഡോഗിനെ’ സ്വന്തമാക്കി സിയാറ്റിൽ പോലീസ്; മുടക്കിയത് 3,60,000 ഡോളർ!

സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച്…

15 hours ago

വാഷിംഗ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്; ഡോക്ടറായ പ്രതിയെ തിരിച്ചറിഞ്ഞു

വാഷിംഗ്ടൺ:വാഷിംഗ്ടൺ ഡി.സിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര വിഭാഗം ഡോക്ടറായ മാറ്റ് ലാംബർട്ട് ആണ് അക്രമിയെന്ന്…

16 hours ago