പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.
വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.
തേവർ എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിത്.
ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത് ഈ പോസ്റ്ററിന്റെ കൗതുകം തന്നെ.
നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം
ഹൊറൈസൺ എന്റെർടൈൻമെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് ( ദോഹ ) നിർമ്മിക്കുന്നു.
ഹൊറൈസൺ എന്റെർടൈൻമെന്റിന്റെ അഞ്ചാമതു ചിത്രം കൂടിയാണ് തേവർ.
മുഴുനീള ഫാന്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധത്തിലുള്ള ഈ ചിത്രം പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്..
കേരള – തമിഴ് നാട് അതിർത്തി പ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
വ്യത്യസ്ഥ സാഹചര്യത്തിൽ ഇവിടെയെത്തുന്ന മൂന്നു ചെറുപ്പക്കാർ.
അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവർക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം
തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ,
സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാ പുരി
ഐശ്യര്യാ, പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഓസേപ്പച്ചൻ.
ഛായാഗ്രഹണം- എൽദോ ഐസക്ക്.
എഡിറ്റിംഗ് – അയൂബ് ഖാൻ.
കലാ സംവിധാനം സജിത് മുണ്ടയാട്.
പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം .
മേക്കപ്പ്- മഹേഷ് ചേർത്തല.
കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ.
സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ്- ബിനു കുമാർ. എസ്.
കോറിയോഗ്രാഫി – ശാന്തി കുമാർ.
ആക്ഷൻ -ബ്രുസ്‌ലി രാജേഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രസാദ് യാദവ്.
ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ .
ഫിനാൻസ് മാനേജർ – മുരുകേശൻ കൽപ്പാത്തി.
സ്റ്റിൽസ്- ഷിബി ധിവദാസ്.
പ്രൊഡക്‌ഷൻ മാനേജർ – അരുൺ കെ.
പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…
ഡാളസ്: ഫോർട്ട് വർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…
സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്,…
സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച്…
വാഷിംഗ്ടൺ:വാഷിംഗ്ടൺ ഡി.സിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര വിഭാഗം ഡോക്ടറായ മാറ്റ് ലാംബർട്ട് ആണ് അക്രമിയെന്ന്…