Entertainment

പുതിയ ലുക്കുകളോടെ തുടക്കം  പോസ്റ്റർ എത്തി; ആഗസ്റ്റ് 7ന് റിലീസ്

 

അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ.

ഒരു വിൽച്ചെയറിൽ സായ് കുമാർ.

പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ.

കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആൻ്റെണി, വിസ്മയാ മോഹൻലാൽ, മോഹൻലാൽ എന്നിവർ…

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിതായി പ്രകാശനം ചെയ്ത പോസ്റ്ററിലെ ദൃശ്യങ്ങളാണിത്.

ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കൂടിയാണിത്.

ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ പോസ്റ്റർ എത്തിയിരിക്കുന്നത്. 

വിസ്മയാ മോഹൻലാലിൻ്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇന്ത്യക്കകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു. മോഹൻലാലും കൂടിച്ചേർന്നുള്ള പോസ്റ്റർ ആരാധകരെ ഏറെ ആവേശത്തിമിർപ്പിലെത്തിച്ചിരിക്കുന്നു.

നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ആ വീടും നായയുമെല്ലാം അതിൻ്റെ പ്രതീകങ്ങളായി കാണാം.. ചിത്രത്തിൽ ഈ നായക്കും ഏറെ പ്രാധാന്യം ഉണ്ടന്ന് വിശ്വസിക്കാം.

ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് മുമ്പ് പുറത്തുവിട്ട അപ്ഡേഷനുകളി ലൂടെ മനസ്സിലാക്കാൻ കഴിയും. ഒരു കുടുംബ ജീവിതം എങ്ങനെ സംഘർഷ ഭരിതമാകുമെന്നതാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് പ്രേഷകർക്കു കാട്ടിക്കൊടുക്കുവാൻ ശ്രമിക്കുന്നത്. ഓണത്തിന് മുന്നോടിയായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ചുവരുന്നു.

വണ്ടിപ്പെരിയാർ കുട്ടിക്കാനം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ്  ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – ജെയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – അഖിൽ ജോർജ്, ജോമോൻ.ടി.ജോൺ.

എഡിറ്റിംഗ് – ചമൻ ചാക്കോ.

പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.

മേക്കപ്പ് – ജിതേഷ് പൊയ്യ.

കോസ്റ്റ്യം ഡിസൈൻ – അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം.

ഫിനാൻസ് കൺട്രോളർ – മനോഹരൻ. കെ. പയ്യന്നൂർ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.

പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

40 mins ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

13 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

15 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

17 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

24 hours ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago