Entertainment

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ‘ലോ ആൻഡ് ഓർഡറിന് ‘ പുതിയ ലുക്ക് റിലീസ് ജൂലൈ ഇരുപത്തിനാലിന്

തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.
താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസ്സിലാണങ്കിലും പൊലീസ് കഥാപാത്രം എന്ന് തന്നെ അനുമാനിക്കാം.


രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻ്റ് ഓർഡർ’ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററാണിത്.
പ്രഥമ ദൃഷ്‌ട്യാ തന്നെ ഒരു പോലീസ് ചിത്രത്തെ അനുസ്മരിക്കുന്ന പോസ്റ്റർ.
ജൂലൈ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഡേറ്റും അനൗൺസ് ചെയ്തു കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.


സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി, മഹാ സുബൈർ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ

ക്രമസമാധാന നില ഉത്തരവാദിത്ത്വത്തോടെ നിർവ്വഹിക്കുവാൻ നിയോഗിക്കപ്പെട്ട അഞ്ച് യുവ എസ്. ഐ. മാരുടേയും അവർക്കു താങ്ങും തണലുമാകുന്ന ഒരു പൊലീസ് ഓഫീസറുടെയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.
ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ്സ് എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിലാണ് എത്തുന്നത്.
തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട് കണ്ണൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയായിരിക്കുന്നത്.
പ്രകാശ് വർമ്മക്കൊപ്പം അഭിരാമിയും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സമീപകാലത്ത് ബ്ലാസ്റ്റ് (blast ) എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അഭിരാമി വീണ്ടുമെത്തുകയാണ് ഈ ചിത്രത്തിലൂടെ.

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – ഷിബു ചക്രവർത്തി,
സംഗീതം – ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം – ബിജിബാൽ.
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ.
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ.ജി.
കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി ബോസ് .
ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.
ആക്ഷൻ – കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി.സ്റ്റണ്ട്‌സ്,
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

1 hour ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

13 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

15 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

18 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

24 hours ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago