ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും ഉയർന്നിരിക്കുന്നത്. 48 പേർ ഇതുവരെ മുങ്ങി മരിച്ചതായാണ് റിപ്പോർട്ട്.
രണ്ട് കുറഞ്ഞ മർദ്ദമേഖലയുടെ ഇടയിൽ ഉയർന്ന മർദ്ദമേഖല രൂപപ്പെടുന്ന ‘ഒമേഗ ബ്ലോക്ക്’ പ്രതിഭാസമാണ് ഈ കഠിനമായ ചൂടിന് പിന്നിൽ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉയർന്ന മർദ്ദ മേഖല കാരണം ഭൂമിയിൽ നിന്നുയരുന്ന ചൂട് അന്തരീക്ഷത്തിലേക്ക് കടക്കില്ല, ഉപരിതലത്തിൽ തന്നെ തങ്ങിനിൽക്കും. ഗ്രീക്ക് അക്ഷരമായ ഒമേഗയുടെ രൂപത്തിലായതുകൊണ്ടാണ് ഈ പേര്. സാധാരണയായി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന കാറ്റും ഇത് തടസ്സപ്പെടുത്തും.
നിലവിൽ ഇറ്റലിയിൽ 16 നഗരങ്ങളിൽ താപനില മുന്നറിയിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൂടു കൂടിയതോടെ എയർകണ്ടീഷണിംഗ് ആഡംബരമായി കണ്ടിരുന്ന യൂറോപ്പുകാർക്ക് അതൊരു ആവശ്യമായി മാറുന്നതും ഉയർന്ന വൈദ്യുതി നിരക്ക് വെല്ലുവിളിയായി മാറുന്നതും ലോകം ചർച്ച ചെയ്യുകയാണ്.
ആഗോളതാപനം തന്നെയാണ് പ്രധാന വെല്ലുവിളി. യൂറോപ്പിൽ ആൽബിഡോ പ്രഭാവവും (Albedo effec) കണ്ടുതുടങ്ങിയിരുന്നു. സൂര്യപ്രകാശം തിരികെ പ്രതിഫലിക്കുന്ന പ്രതിഭാസം. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും യൂറോപ്പിൽ ചൂടുകൂടാൻ കാരണമാണ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…