യുഎഇയിലെ മുസ്ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 24 തരത്തിലുള്ള നിയമലംഘനങ്ങൾ നിർവചിച്ചുകൊണ്ടുള്ള പുതിയ മന്ത്രിസഭാ പ്രമേയമാണ് നിലവിൽ വന്നത്. നിയമലംഘനങ്ങളുടെ സ്വഭാവവും ആവർത്തനവും അനുസരിച്ച് 5,000 ദിർഹം മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
2026 ഒക്ടോബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങൾ ആരാധനാലയങ്ങളുടെ ലൈസൻസ്, സാമ്പത്തിക ഇടപാടുകൾ, സംഭാവനകൾ, മതപരമായ ചടങ്ങുകൾ, വിദേശ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്.
പുതിയ ചട്ടപ്രകാരം ആരാധനാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകൾക്ക് ഘട്ടംഘട്ടമായാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുക, അധികൃതർ നിർദേശിച്ച സൂപ്പർവൈസറില്ലാതെ പ്രവർത്തിക്കുക തുടങ്ങിയവയ്ക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 5,000 മുതൽ 50,000 ദിർഹം വരെയുള്ള പിഴയും ആവർത്തിച്ചാൽ പ്രവർത്തന വിലക്കും ഏർപ്പെടുത്താം. നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് നിശ്ചിത സമയത്തിനുള്ളിൽ വീഴ്ചകൾ പരിഹരിക്കാനും സ്ഥാപനങ്ങൾക്ക് അവസരം നൽകും.
യുഎഇക്ക് പുറത്തുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ അനുമതിയില്ലാതെ സംഭാവനകൾ, സാമ്പത്തിക സഹായം, ഗ്രാന്റുകൾ എന്നിവ സ്വീകരിച്ചാൽ വലിയ പിഴ നേരിടേണ്ടിവരും.
അതുപോലെ, ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ യുഎഇക്ക് പുറത്തേക്ക് സാമ്പത്തിക സഹായം കൈമാറുന്നതിനും നിയന്ത്രണമുണ്ട്. ഇതിന് ആദ്യ തവണ 50,000 ദിർഹവും മൂന്നാം തവണ 2.5 ലക്ഷം ദിർഹം വരെയും പിഴ ചുമത്താം.
അംഗീകാരം ലഭിച്ച കെട്ടിടങ്ങൾക്ക് പുറത്തായി മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കും.
ഇത്തരം നടപടികൾക്ക്:
ആരാധനാലയത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കെട്ടിടം ഉപയോഗിക്കുന്നതിനും സമാനമായ പിഴ വ്യവസ്ഥകളുണ്ട്.
മതപരമായ ചടങ്ങുകളോ ആചാരങ്ങളോ വ്യക്തികളുടെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന സാഹചര്യമുണ്ടായാൽ ആദ്യ തവണ തന്നെ 1 ലക്ഷം ദിർഹം പിഴ ചുമത്താം. ആവർത്തിച്ചാൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും.
വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട് യോഗങ്ങൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും അംഗീകാരമില്ലാത്ത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും കർശന പിഴ നിശ്ചയിച്ചിട്ടുണ്ട്.
ഇത്തരം ലംഘനങ്ങൾക്ക്:
വിദേശ രാജ്യങ്ങളിലെ നയതന്ത്ര, ഔദ്യോഗിക സ്ഥാപനങ്ങളുമായി ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഇതേ ഉയർന്ന പിഴ വ്യവസ്ഥകൾ ബാധകമാണ്.
മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ അനുമതിയില്ലാതെ സംഭാവനകൾ അഭ്യർഥിക്കുന്നതും പിരിവ് നടത്തുന്നതും നിയമലംഘനമാണ്. ഇതിന് ആദ്യ തവണ 1 ലക്ഷം ദിർഹവും രണ്ടാം തവണ 2.5 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴ ചുമത്താം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പ്രവർത്തന വിലക്കും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആരാധനാലയങ്ങൾ യുഎഇയിലെ അംഗീകൃത ബാങ്കുകളിൽ ഔദ്യോഗിക അക്കൗണ്ട് തുറക്കുകയും ലഭിക്കുന്ന പണം നിശ്ചിത സാമ്പത്തിക നടപടിക്രമങ്ങൾ പാലിച്ച് കൈകാര്യം ചെയ്യുകയും വേണം. ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് പണം ചെലവഴിക്കുക, അനുവദിച്ച ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി ഫണ്ട് ഉപയോഗിക്കുക തുടങ്ങിയവയ്ക്കും പിഴയുണ്ട്.
പുതിയ ചട്ടപ്രകാരം പിഴയോ മറ്റ് ഭരണപരമായ നടപടികളോ നേരിടുന്ന ആരാധനാലയങ്ങൾക്ക് തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്. അധികൃതരുടെ നടപടി സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കണം. ആവശ്യമായ കാരണങ്ങളും അനുബന്ധ രേഖകളും അപ്പീലിനൊപ്പം നൽകേണ്ടതുണ്ട്. സമയപരിധി കഴിഞ്ഞുള്ള അപ്പീലുകൾ സ്വീകരിക്കില്ല.
യുഎഇയിലെ മുസ്ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനും സാമ്പത്തിക ഇടപാടുകളിലും ഭരണപരമായ നടപടികളിലും നിയന്ത്രണം ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകൾ. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ലൈസൻസ്, സാമ്പത്തിക ഇടപാടുകൾ, സംഭാവനകൾ, മതചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടിവരുമെന്നതാണ് പുതിയ പ്രമേയം വ്യക്തമാക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…
മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…
അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…
അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…
വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…
വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന്…