വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇവരുടെ രാജി എന്നതിനാൽ, ധില്ലനോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവോ എന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ താൻ തന്നെയാണെന്നും, തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മുമ്പ് നൽകിയ രാജി വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും ധില്ലൻ വ്യക്തമാക്കി. സ്വകാര്യ ലീഗൽ പ്രാക്ടീസിലേക്ക് മടങ്ങുമെന്നാണ് ധില്ലൻ അറിയിച്ചിട്ടുള്ളത്.
അതേസമയം, ധില്ലന്റെ കാലാവധിയിൽ സിവിൽ റൈറ്റ്സ് ഡിവിഷന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഒബാമ ഭരണകൂടത്തിൽ ഈ ഡിവിഷന്റെ തലവയായിരുന്ന വനിത ഗുപ്ത അടക്കമുള്ള മുൻ ഉദ്യോഗസ്ഥർ ധില്ലന്റെ നയങ്ങളെ ശക്തമായി എതിർത്തു. ഡിവിഷന്റെ പരമ്പരാഗത ലക്ഷ്യങ്ങളെ തകർക്കുന്ന തരത്തിലായിരുന്നു ധില്ലന്റെ പ്രവർത്തനമെന്ന് മുൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ സംഘടനയായ ‘ജസ്റ്റിസ് കണക്ഷൻ’ കുറ്റപ്പെടുത്തി. ധില്ലന്റെ ഭരണകാലത്ത് നിരവധി പരിചയസമ്പന്നരായ അഭിഭാഷകർ രാജിവെച്ചു ഒഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
റിപ്പോർട്ട്: പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…
2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…
അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം…
അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ…
അയർലണ്ടിലെ മൊബൈൽ ഫോൺ വിപണിയിലേക്ക് പ്രവേശിച്ച് ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ റെവല്യൂട്ട് (Revolut). Revolut Mobile എന്ന പേരിൽ അവതരിപ്പിച്ച…