ന്യൂയോർക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവകല റെക്കോർ ഡെന്ന് ടിൻ ഡെയ്ൽ ബൈബിൾ കമ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു.ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 77 ശതമാനമാണ് ബൈബിൾ വില്പനയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ജിം പറയുന്നു. ആവശ്യക്കാർക്ക് ബൈബിൾ വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്സ് ബൈബിൾ കഴിഞ്ഞ വർഷം മാർച്ചിലേതിനേക്കാൾ 44 ശതമാനം വർദ്ധനവാണ് ഈ വർഷം മാർച്ച് മാസം നടന്നിട്ടുള്ളത്. ബൈബിൾ വിൽക്കുന്ന കാലിഫോർണിയ ലോസ്ആഞ്ചൽസിലെ അലബാസ്റ്റർ കമ്പനിയുടെ വിൽപന കഴിഞ്ഞ വർഷത്തെക്കാൾ 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്. മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കന്നതിനും പഴയ കാലം വീണ്ടെടുക്കുന്നതിനും ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബസ്റ്റർ കമ്പനി കൊ .ഫൗണ്ടർ ബ്രയാൻ ചങ് അഭിപ്രായപ്പെട്ടു.പ്രതിസന്ധി ഘട്ടത്തിൽ നമ്മെ ഏകരായി വിടുവാൻ ദൈവം അനുവദിക്കയില്ല. അവൻ എപ്പോഴും നമ്മോടുകൂടെ ഉണ്ടാകും. ബ്രയാൻ പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…