Top News

Union Budget 2026: ആദായ നികുതി സ്ലാബിൽ മാറ്റമില്ല; ഏപ്രിൽ 1 മുതൽ പുതിയ നിയമം

മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമല സീതാരാമന് സ്വന്തമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം 10 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ട ബജറ്റ് അവതരണമാണ് ഇന്നുണ്ടായത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ആദായ നികുതി സ്ലാബിൽ മാറ്റമില്ലാതെ ബജറ്റിലെ നികുതി പരിഷ്കരണ പ്രഖ്യാപനം. പുതിയ ആദായ നികുതി നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 ആണ്. ട്രസ്റ്റുകൾക്കും ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്സുകൾക്കും ഓഗസ്റ്റ് 31 ആണ് സമയപരിധി. പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരങ്ങൾ തിരുത്താനുള്ള സൗകര്യവുമുണ്ട്. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ ലഭിക്കും.

വിദേശയാത്രയുടെ ടിസിഎസ് രണ്ട് ശതമാനമാക്കി കുറച്ചു. നിലവിലുള്ള അഞ്ച്, ഇരുപത് ശതമാനം നികുതികൾക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്.മെഡിക്കൽ അനുബന്ധ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി.പ്രവാസികളുടെ വസ്‌തു ഇടപാടിനുള്ള നികുതി (ടിഡിഎസ്) അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചു.വിദേശ ആസ്തി വെളിപ്പെടുത്താൻ ആറ് മാസം സമയവും നൽകും.വിദേശത്തേക്ക് പണം അയക്കാനുള്ള നികുതി കുറച്ചു.വാഹനാപകട കേസുകളിൽ അനുവദിക്കപ്പെടുന്ന നഷ്‌പരിഹാര തുകയ്ക്ക് നികുതിയിളവ് ലഭിക്കും.

2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന് വിലകുറയുകയും ചെയ്യും. വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ എന്നിവയ്ക്കാണ് വില കുറയുക. ഇതിന്റെ നികുതി കുറച്ചതോടെയാണ് വില കുറയാനുള്ള സാഹചര്യം ഒരുങ്ങിയത്. പ്രമേഹ, കാൻസർ രോഗികൾക്ക് ഗുണകരമാവും വിധം ഈ രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള 17 മരുന്നുകൾക്കും വില കുറയും. ഇതിന് പുറമെ ഇന്ത്യയിൽ നിർമിക്കുന്ന സ്‌മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയും. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങളും വില കുറയുന്നവയുടെ പട്ടികയിലുണ്ട്.

രാജ്യത്തെ തുകൽ ഉൽപ്പന്നങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നികുതി രഹിത ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയുടെ അമ്പത് ശതമാനം ചുങ്ക ഭീഷണിയിൽ തളർന്ന ലെതർ കമ്പനികൾക്ക് പുതിയ നീക്കം ഗുണകരമാവും.ലക്ഷ്വറി വാച്ചുകൾ, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാൻമസാല, ഗുഡ്‌ക ഉൽപ്പനങ്ങൾക്കാണ് വിലകൂടുന്നത്. ഇറക്കുമതി ചെയ്യുന്ന ടെലിവിഷൻ, ക്യാമറ ഉൽപ്പനങ്ങൾക്കും വിലകൂടും. ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് ഉൽപ്പന്നങ്ങൾ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്.

രാസവള നിർമാണത്തിനായി ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇളവ് എടുത്തുകളഞ്ഞതോടെ ചില വളങ്ങളുടെ വിലയും വർധിക്കും.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

12 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

14 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

14 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

17 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

17 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

18 hours ago