ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ കോവിഡ് 19 മരണത്തില്‍ റെക്കോര്‍ഡ്. കൊറോണ വൈറസ് കണ്ടെത്തിയതിനുശേഷം 24 മണിക്കൂറില്‍ 73 പേര്‍ മരിക്കുകയും 1287 പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തതായി ഔദ്യോഗികമായി അറിയിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ജെ. ബി. പ്രിറ്റ്‌സ്ക്കര്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.
ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് കണ്ടെത്തിയവരുടെ എണ്ണം 13549 ആയി. 380 പേര്‍ മരിക്കുകയും ചെയ്തു. കോവിഡിന് ഒരു പരിഹാരം അടുത്ത ദിവസമോ അടുത്ത ആഴ്ചയിലോ, അടുത്ത മാസത്തിലോ ഉണ്ടാകുമെന്ന് തോന്നുന്നില്ല–ഗവര്‍ണര്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്.
അതേസമയം, ഷിക്കാഗോ മേയര്‍ ലൈറ്റ് ഫുട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളുത്ത വര്‍ഗ്ഗക്കാരേക്കാള്‍ ആറു മടങ്ങ് ആഫ്രിക്കന്‍ അമേരിക്കക്കാരാണ് കോവിഡ് 19 മൂലം മരണമടയുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി. ഇതു വളരെ ആശങ്കയുളവാക്കുന്നു. ഷിക്കാഗോയുടെ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 കണ്ടെത്തിയിരിക്കുന്നതെന്നും മേയര്‍ വെളിപ്പെടുത്തി.
കുക്ക് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ അനുസരിച്ചു ഇവാന്‍സ്റ്റണ്‍, ഓക്ക്പാര്‍ക്ക്, സ്റ്റിക്കിനി ടൗണ്‍ ഷിപ്പുകളില്‍ വെച്ചു ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് സ്‌ക്കോക്കിയിലാണെന്ന് (168) മേയര്‍ പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…