Categories: Top News

കൊറോണ വൈറസ്; ആഗോളതലത്തില്‍ കോ​വി​ഡ് മരണ സംഖ്യ 88,000 ക​ട​ന്നതായി റിപ്പോര്‍ട്ട്; കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 15 ല​ക്ഷവും ക​ട​ന്നു

ലോകത്തെ ഭീതിപ്പെടുത്തി കൊറോണ വൈറസ്  (COVID-19) അതിന്‍റെ പ്രയാണം തുടരുകയാണ്. മഹാമാരിയുടെ ഭീകര മരണ യാത്രയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം.

ആഗോളതലത്തില്‍ കോ​വി​ഡ് മരണ സംഖ്യ 88,000 ക​ട​ന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പുറത്തുവന്ന  റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 88,323 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഒപ്പം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 15 ല​ക്ഷവും ക​ട​ന്നു. 15,08,965  പേര്‍ക്കാണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഇ​തി​ല്‍ 3,29,632 പേ​ര്‍ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

നിലവില്‍, വൈറസ് ബാധ ഏറ്റവും ഭീതിജനകമായി തുടരുന്നത് അമേരിക്കയിലാണ്.  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അമേരിക്കയില്‍ ആയിരത്തിലധികം  പേരാണ് മരണമടഞ്ഞത്.  അ​മേ​രി​ക്ക​യി​ല്‍ ഇതുവരെയുള്ള മ​ര​ണ​സം​ഖ്യ 14,665 ആണ്. 4,27,079 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ്രി​ട്ട​നി​ല്‍ 938 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ്പെ​യി​നി​ല്‍ 747 പേ​രും ഇ​റ്റ​ലി​യി​ല്‍ 542 പേ​രും രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ല്‍ 18 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അതേസമയം , കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 76 ദിവസമായി തുടരുന്ന lock down പൂര്‍ണമായി നീക്കി. ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്.  പൊതുഗതാഗത സംവിധാനങ്ങളുള്‍പ്പെടെ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.  ചൈനയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതില്‍ 80 ശതമാനവും വുഹാനിലായിരുന്നു. 

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

23 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago