Global News

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ കാർ ഓടിച്ച 17കാരൻ്റെ പിതാവാണ് അഡീഷണൽ ജഡ്ജി. കേസിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതോടെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കപ്പെട്ടത്. മൂന്ന് വർഷം പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സം​ഘത്തോട് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിനോട് കീഴ്‌പ്പെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയുടെ അറസ്റ്റ് തടഞ്ഞത്.

പ്രതിസ്ഥാനത്തുള്ളയാൾ ജുഡീഷ്യൽ ഓഫീസറാണെന്നത് കൂടി പരിഗണിച്ചുകൊണ്ട് സംരക്ഷണം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണത്തോട് സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനും പ്രതിയായ ജഡ്‌ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ വിശദമായി പിന്നീട് വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

16 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

17 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

19 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

19 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 days ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

2 days ago