ഓസ്റ്റിന്‍: കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 രോഗം മൂലം മരണമടഞ്ഞവരുടെ സംഖ്യയില്‍ റെക്കോര്‍ഡ്.
മേയ് 14 നു മാത്രം 58 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ടെക്‌സസില്‍ മാത്രം ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1216 ആയി ഉയര്‍ന്നു.
കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും റെക്കോര്‍ഡ്. 1800 പേരിലാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്.
മേയ് 14 വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44,000 ആയി ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥ രോഗികളുടെ എണ്ണം ഇതിലും അധികമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. പലരും രോഗപരിശോധന നടത്തുന്നില്ല എന്നതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
ഡാലസ് കൗണ്ടിയില്‍ മെയ് 14 ന് 243 കേസ്സുകള്‍ കൂടി സ്ഥിരികരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 6602 ആയി ഉയര്‍ന്നു. സൗത്ത് ടെക്‌സസിലെ ബീഫ് പ്ലാന്റില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 747 ആണ്. ടെക്‌സസ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെയാണ് പോസിറ്റീവ് കേസ്സുകള്‍ വര്‍ധിച്ചിട്ടുണ്ട്.
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…