Categories: AmericaInternational

ഗൺ പരിശീലനം നൽകുന്നതിനിടയിൽ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയിൽ – പി.പി.ചെറിയാൻ

ജെഫർഡൻസിറ്റി: എട്ടു വയസുകാരനും രണ്ടു വയസുകാരും തോക്ക് സുരക്ഷാ ക്ളാസ്സ് എടുക്കുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നും വെടിയേറ്റ എട്ടു വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   45 വയസുള്ള ഫിലിപ് ലൂമാസിനെതിരെയാണ് സെക്കൻറ് ഡിഗ്രി ഡൊമസ്റ്റിക്ക് അസോൾട്ടിന് പൊലീസ് കേസെടുത്തത്.   കുട്ടികൾ ആവശ്യപ്പട്ടതനുസരിച്ച് തോക്കിന്റെ പ്രവർത്തനം പിതാവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നു പോലീസും പറയുന്നു. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിങ് റൂമിലേക്ക് കൊണ്ടു വരുമ്പോഴാണ് വെടിയേറ്റ വിവരം പിതാവ് മനസിലാക്കുന്നത്.തോക്കിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ പിതാവിന്റെ ശ്രദ്ധ ടി.വിയിലേക്ക് തിരിഞ്ഞതാണ് വെടി പൊട്ടുന്നതിന് കാരണമെന്ന് പറയപ്പെടുന്നു. കുട്ടികളുള്ള വീട്ടിൽ തോക്കുകൾ വളരെ സൂക്ഷിച്ച് വയ്ക്കുകയും കഴിയുമെങ്കിൽ ലോക്കറിൽ വച്ച് പൂട്ടുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

Cherian P.P.

Recent Posts

Union Budget 2026: ആദായ നികുതി സ്ലാബിൽ മാറ്റമില്ല; ഏപ്രിൽ 1 മുതൽ പുതിയ നിയമം

മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന…

3 hours ago

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ  റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…

17 hours ago

പുതിയ വാടക നിയമങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടിയെ എങ്ങനെ ബാധിക്കും?

പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…

1 day ago

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…

1 day ago

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം; ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…

1 day ago

ഏഴ് കിഴക്കൻ കൗണ്ടികളിൽ യെല്ലോ റെയിൻ അലേർട്ട്; എനിസ്കോർത്തിയിലെ ജലനിരപ്പ് ഉയരുന്നു; വടക്കൻ അയർലണ്ടിലും മുന്നറിയിപ്പ്

സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…

2 days ago