ചിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ച ആദ്യ സ്ത്രീ റിട്ട. നഴ്‌സിന്റെ സഹോദരി വാണ്ട ബെയ്‌ലി (63) അതേ വൈറസിനാല്‍ മാര്‍ച്ച് 25-നു ബുധനാഴ്ച നിര്യാതയായതായി കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു.
ഒമ്പതംഗ കുടുംബത്തില്‍ ഉള്‍പ്പെട്ട റിട്ട. നഴ്‌സ് ഫ്രീസണ്‍ (61) മാര്‍ച്ച് 16-നാണ് നിര്യാതയായത്. ഇരുവരുടേയും സംസ്കാര ചടങ്ങുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വേയ്ഗണ്‍ ഫ്യൂണറല്‍ ഹോമില്‍ നടന്നുവരുന്നു.
മരിച്ച ഇരുവര്‍ക്കും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിനിടയില്‍ ഇല്ലിനോയ് സംസ്ഥാനത്തേക്ക് മാര്‍ച്ച് 26-നു വ്യാഴാഴ്ച പുതിയ 673 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 2,538 ആയി ഉയര്‍ന്നു. 26 മരണങ്ങശ് ഇവിടെ ഉണ്ടായതെന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ഫെഡറല്‍ ഉത്തരവ് അനുസരിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലിനോയ് സംസ്ഥാനത്തും നിലവിലുണ്ട്. സോഷ്യല്‍ അകലം പാലിക്കുന്നതിനും, കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതും, ശുചീകരണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതും, രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണുന്നതും മറ്റും കൃത്യമായി പാലിച്ചാല്‍ ഒരു പരിധിവരെ കൊറോണ വൈറസിനെ തടയുന്നതിനു കഴിയുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…