Categories: Kerala

കോവിഡ് 19 സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി എഐവൈഎഫ് – എഐഎസ്എഫ്

കിളിമാനൂർ: കോവിഡ് 19 സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി എഐവൈഎഫ് – എഐഎസ്എഫ്  കിളിമാനൂർ മണ്ഡലം കമ്മിറ്റി. 

തെരുവുകളിൽ വിശന്നിരിക്കുന്നവർക്ക് തേടിപ്പിടിച്ച് ഭക്ഷണം എത്തിച്ചും , വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും, അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വീടുകളിൽ എത്തിച്ചും, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള സാമൂഹിക 
അടുക്കളകൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചും, എഐവൈഎഫ് – എഐ എസ്എഫ്, പ്രവർത്തകർ മാതൃകയാവുകയാണ്.

ഭക്ഷണമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 
അവർ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശങ്ങളും, ബോധവൽക്കരണവും നടത്തുകയും, ഒപ്പം ഭക്ഷ്യധാന്യങ്ങൾ എത്തിക്കുകയും ചെയ്തു.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും, പോലീസ് ജീവനക്കാർക്കും ഇളനീർ വിതരണവും ചെയ്തു. സിപിഐ കിളിമാനൂർ ബ്രാഞ്ച് സെക്രട്ടറി സജികുമാറാണ് ഇളനീർ സൗജന്യമായി നൽകിയത്…പ്രതിരോധ പ്രവർത്തനങ്ങൾക്ക് എഐവൈഎഫ് ജില്ലാ ജോയിൻ സെക്രട്ടറി ജി എൽ അജീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് അൽ ജിഹാൻ, എഐഎസ്എഫ്ജില്ലാ ജോയിൻ സെക്രട്ടറി യും ,ഗ്രൂപ്പ് കോഡിനേറുമായ ബി.അനീസ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറിയെ റഹീം, പ്രസിഡണ്ട് രതീഷ് വല്ലൂർ എഐടിയുസി മണ്ഡലം സെക്രട്ടറി ബി.എസ് റജി,
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  യു.എസ് സുജിത്ത്, എ.ഐ.വൈ.എഫ് പഴയകുന്നുമ്മേൽ മേഖലാ സെക്രട്ടറി അരവിന്ദ് കളിയിലിൽ, എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി അംഗം സിദ്ധിക്ക്, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ജയേഷ് ,എ.ഐ.എസ്.എഫ്. മണ്ഡലം കമ്മിറ്റി അംഗം അമൽ എന്നിവർ നേതൃത്വം നൽകി.

Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

6 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

7 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

9 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

9 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

1 day ago