Categories: AmericaGlobal News

ചിക്കാഗോയില്‍ കോവിഡ് 19 രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു; മരണം 4,525 – പി.പി. ചെറിയാന്‍

 ഇല്ലിനോയ് :- ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി മെയ് 20 ബുധനാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.  ഇതു വരെ 100418 കൊവിഡ് കേസുകളും 4525 മരണവും സംഭവിച്ചതായും ഇവർ പറഞ്ഞു.മെയ് 20 ബുധനാഴ്ച മാത്രം 2388 പുതിയ കേസുകളും 147 മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളതായും അധികൃതർ അറിയിച്ചു.  ഇല്ലിനോയ് ഹൗസിൽ ബുധനാഴ്ച ഇരു കക്ഷികളും ചേർന്ന് അംഗീകരിച്ച പ്രമേയത്തിൽ സഭാംഗങ്ങൾ ഉൾപ്പടെ എല്ലാവരും മൂക്കും വായും കവർ ചെയ്തു കൊണ്ടുള്ള മാസ്കുകൾ ധരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.റിപ്പബ്ളിക്കൻ സ്റ്റേറ്റ് പ്രതിനിധി ഡാരൻ ബെയ്ലി മാസ്ക് ധരിക്കാത്തതിനാൽ ലജിസ്ലേറ്റീവ് സെഷനിൽ നിന്നും ഒഴിവാക്കുന്നതിന് സഭാ പ്രതിനിധികൾ വോട്ടിനിട്ടു തിരുമാനിച്ചു.  ഇരുപത്തിയേഴിന് എതിരെ 87 വോട്ടുകൾക്കാണ് ബെയ്ലിയെ ഒഴിവാക്കുന്നതിനുള്ള പ്രമേയം പാസായത്.ഇല്ലിനോയ് സംസ്ഥാനത്ത് പല നിയന്ത്രണങ്ങൾക്കും അയവ് വരുത്തിയതായി ഗവർണർ ജെ.സി.പ്രിറ്റ്സ്കർ അറിയിച്ചു.എല്ലാ സംസ്ഥാന പാർക്കുകളും മെയ് 29 ന് തുറക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. അതേ സമയം കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21029 പരിശോധനകളിൽ 11.4 ശതമാനം മാത്രമാണ് പോസിറ്റിവ് ആയത് .അസുഖം ആരംഭിച്ചതുമുതൽ 642 73 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത് ‘. 

Cherian P.P.

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

10 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

1 day ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

1 day ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago