ഓസ്റ്റിന്‍: ടെക്‌സസ്സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സ്പ്രിംഗ്, സമ്മര്‍ 2020 വിദേശ പഠന പര്യടനത്തിന് തയ്യാറാക്കിയ പദ്ധതികള്‍ താല്‍ക്കാലികമായി വേണ്ടെന്ന് വെച്ചതായി ടെക്‌സസ്സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നാണ് നിരവധി വിദ്യാര്‍ത്ഥികളുടെ വിദേശ പഠന പദ്ധതികള്‍ വേണ്ടെന്ന് വെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേ സമയം അവധിക്കാലം നാട്ടില്‍ ചിലവഴിക്കുന്നതിന് പോയ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വീണ്ടും വരുന്നതിന് മുമ്പ് രോഗ ലക്ഷണങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തം. വിദേശ പഠനത്തിനുള്ള അവസരം നഷ്ടപ്പെട്ടവര്‍ക്ക് പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രവിധേയമാകുമ്പോള്‍ അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
‘ലെവല്‍ 3 വാണിംഗ്’ നല്‍കിയിരിക്കുന്ന രാജ്യങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ച് അമേരിക്കയിലെത്തുമ്പോള്‍ സെന്റേഴ്‌സ്‌ഫോര്‍ ഡിസീസ് ക്ണ്‍ട്രോള്‍ ്ആന്റ് പ്രിവന്‍ഷന്‍ നല്‍കിയ മുന്നറിയിപ്പനുസരിച്ച് 14 ദിവസത്തേക്കും വീട്ടില്‍ വിശ്രമുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റൗണ്ട് റോക്ക്, സാന്‍മാര്‍ക്കസ് തുടങ്ങിയ യൂണിവേഴ്‌സിറ്റി സെന്ററുകളിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഇതുവരെ കൊറോണ വൈറസ് രോഗം ബാധിച്ചിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…