ടെന്നിസി- മാർച്ച് 3 നു ചൊവാഴ്ച രാവിലെ ടെന്നിസിയിൽ അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ ചുഴലി കാറ്റിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ,നാല്പതോളം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതായി ടെന്നീസി എമർജൻസി മാനേജ്‌മന്റ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുപ്പതോളം രക്ഷാപ്രവർത്തകക്കും പരിക്കേറ്റിട്ടുണ്ട് . പൂട്ടണം കൗണ്ടയിലാണ് കൂടുതൽ പേര് മരിച്ചത് (16).നാഷ്‌വില്ലയിലാണ് ചുഴലി മാരകമായ നാശം വിതച്ചത് . മരണവാർത്ത ടെന്നിസി ഗവർണ്ണർ ബിൽ ലി സ്‌ഥിരീകരിച്ചു .മരിച്ചവരിൽ യുവ ദമ്പതികൾ ഉൾപെടുന്നതായും,, കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതായും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു .
നിരവധി പവർ ലൈനുകൾ തകർന്നു വീണതിനാൽ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു .44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത് . നാഷ്‌വില്ല ഫയർ ഡിപ്പാർട്മെന്റ് തകർന്ന കെട്ടിടങ്ങളിൽ തിരച്ചൽ ആരംഭിച്ചിട്ടുണ്ട്.
ഗ്യാസ് പൈപ്പലൈനിൽ ചോർച്ച അനുഭവപ്പെട്ട ജർമൻ ടൗണിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി .സൂപ്പർ ടുസ്‌ഡേയിൽ തിരഞ്ഞെടുപ്പു നടക്കുന്ന ചില സ്കൂളുകൾ അടച്ചിട്ടിരികയാണ് .
നാഷ്‌വില്ലയിലെ കൗണ്ടികളായ പുറ്റണം , വിൽസൺ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചിട്ടുണ്ട് .
അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തിവരുന്നു.തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള മോഷണം തടയുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിനും പലസ്ഥലങ്ങളിലും കാർഫു പ്രഖ്യാപിച്ചിട്ടുണ്ട്
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…