Top News

എയർബസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ്: ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്. വിമാനത്തിൻ്റെ ഇ എൽ എ സി (ELAC Elevator and Aileron Computer) സംവിധാനത്തിലെ സോഫ്റ്റ്‌വെയർ പ്രശ്‌നമാണ് കാരണം. തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംവിധാനത്തിലെ നിർണായക ഡാറ്റയെ ബാധിച്ചതാണ് സാങ്കേതിക പ്രശ്‌നത്തിന് ഇടയാക്കിയത്. ഈ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി, ലോകമെമ്പാടുമുള്ള 6,000-ത്തോളം A320 വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ എയർബസ് നിർദ്ദേശം നൽകി.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഈ മെഗാ റീകോൾ ഇന്ത്യയിലുൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിമാന സർവീസുകളെ ബാധിച്ചു. ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികളുടെ 200-ൽ അധികം വിമാനങ്ങളെ ഈ പ്രശ്‌നം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഫ്ലൈറ്റ് കൺട്രോളിനായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഇ എൽ എ സി (ELAC – Elevator and Aileron Computer). പൈലറ്റിന്റെ സൈഡ്-സ്റ്റിക്കിൽ നിന്നുള്ള കമാൻഡുകൾ വിമാനത്തിന്റെ പിൻഭാഗത്തുള്ള എലിവേറ്ററുകളിലേക്ക് അയക്കുന്നത് ഇ എൽ എ സി ആണ്.വിമാനത്തിന്റെ മൂക്ക് ഉയർത്തുന്നതിനോ താഴ്ത്തുന്നതിനോ ഉള്ള “പിച്ച്” അല്ലെങ്കിൽ നോസ് ആംഗിൾ നിയന്ത്രിക്കുന്നത് എലിവേറ്ററുകളാണ്.

തീവ്രമായ സൗരവികിരണം വിമാനത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളുമായി പ്രതികൂലമായി പ്രതിപ്രവർത്തിക്കുന്നത്, സാധാരണയായി നാവിഗേഷനെയും ഫ്ലൈറ്റ് കൺട്രോളിനെയും തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഒരു എയർബസ് വിമാനത്തിൽ അടുത്തിടെയുണ്ടായ സംഭവം, സൗരജ്വാലകൾ (Solar flares) മൂലം ഫ്ലൈറ്റ് കൺട്രോൾ ഡാറ്റകളിൽ തകരാർ സംഭവിക്കും. ഈ വിഷയത്തിൽ പരിഹാരംനിർബന്ധമാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇ എ എസ് എ) വെള്ളിയാഴ്ച രാത്രി വൈകി അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചു.

Newsdesk

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

11 mins ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

22 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

23 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago