വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനു സെനറ്റ് പാസാക്കിയ പ്രമേയം വീറ്റോ ചെയ്ത ട്രംപിന്റെ തീരുമാനം നീക്കം ചെയ്യുന്നതില്‍ സെനറ്റ് പരാജയപ്പെട്ടു. മെയ് ഏഴിനായിരുന്നു പ്രമേയം സെനറ്റ് വോട്ടിനിട്ടത്.
മിഡില്‍ഈസ്റ്റില്‍ ഇറാനുമായി അമേരിക്ക വലിയ സംഘര്‍ഷത്തില്‍ നില്‍ക്കുന്നതിനിടെ ഏതു നിമിഷവും യുദ്ധത്തിനു ട്രംപ് ഉത്തരവിടുന്നതിനു സാധ്യത കണക്കിലെടുത്ത് സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധാധികാരങ്ങള്‍ പരിമിതപ്പെടുത്തി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ പ്രമേയം ട്രംപ് തന്റെ അധികാരമുപയോഗിച്ച് വീറ്റോ ചെയ്യുകയായിരുന്നു. എട്ടു റിപ്പബ്ലിക്കന്‍മാര്‍ പ്രമേയത്തിനു അനുകൂലമായി വോട്ടു രേഖപ്പെടുത്തിയിരുന്നു.
ട്രംപിന്റെ വീറ്റോ നീക്കംചെയ്യുന്നതിനു മെയ് ഏഴിനു വ്യാഴാഴ്ച സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. പ്രമേയത്തെ അനുകൂലിച്ചു 49 വോട്ടും എതിര്‍ത്ത് 44 വോട്ടുകളും ലഭിച്ചു. ഇത്തവണയും റിപ്പബ്ലിക്കന്‍ സെനറ്റംഗങ്ങളില്‍ ചിലര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു.
പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങളില്‍ ചില സെനറ്റര്‍മാരെങ്കിലും കുടുങ്ങിയത് ഉത്കണ്ഠ ഉളവാക്കിയിരുന്നു. വീറ്റോ നീക്കംചെയ്യുന്നതില്‍ ഡമോക്രാറ്റുകള്‍ പരാജയപ്പെട്ടത് ട്രംപിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…