മയാമി (ഫ്‌ളോറിഡ): ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 39 വയസുള്ള ഭാര്യ കേരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 27 വയസുള്ള ഭര്‍ത്താവ് അറൂഡാസൂസയെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 18-ന് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാന്‍ മയാമി- ഡേഡ് കൗണ്ടി ജഡ്ജി ഉത്തരവിട്ടു. കോടതിയില്‍ എത്തിയ പ്രതി കരഞ്ഞുകൊണ്ടാണ് ജഡ്ജിയുടെ വിധി ശ്രവിച്ചത്.
കേസിനാസ്പദമായ സംഭവം നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ ദമ്പതികള്‍ താമസിച്ചിരുന്ന ഡൗണ്‍ ടൗണിലെ (മയാമി) ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റിലാണ് നടന്നത്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ തുടങ്ങിയ വാക്കേറ്റം കൈയ്യാങ്കളിയിലും തുടര്‍ന്ന് കൊലപാതകത്തിലുമാണ് കലാശിച്ചത്. തര്‍ക്കം തുടങ്ങിയപ്പോള്‍ നിങ്ങളേക്കാള്‍ നല്ലൊരാളെ എനിക്ക് കിട്ടും എന്നു ഭാര്യ പറഞ്ഞതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.
നിരവധി തവണ കുത്തി പരിക്കേല്‍പ്പിച്ചശേഷം പ്രതി പോലീസില്‍ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന കേരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുവേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട കേരി. ആന്റി ട്രാന്‍സ്‌ജെന്‍ഡര്‍ വയലന്‍സില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മദിനം ആചരിക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ (നവംബര്‍ 20) നടന്ന കൊലപാതകം തങ്ങളെ നടുക്കിക്കളഞ്ഞതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. 2020-ല്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്ന 37-മത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് കേരി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…