ഡാളസ്: ഡാളസിലെ 23-ല്‍പ്പരം ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഏഴാം തീയതി ഞായറാഴ്ച മുതല്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസത്തിന്റേയും ആദ്യ ഞായറാഴ്ച വൈകിട്ട് ഏഴുമുതല്‍ എട്ടുവരേയാണ് കോണ്‍ഫറന്‍സ് കോളിലൂടെ പ്രാര്‍ഥനകള്‍ നടത്തുകയെന്നു സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. കെഇസിഎഫ് ക്ലര്‍ജി സെക്രട്ടറി ഫാ. ബിനു തോമസിനെയാണ് പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ വിശ്വാസികളും സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്നു കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കുന്നതിനു പ്രാര്‍ഥനകള്‍ അനിവാര്യമാണെന്നും, എല്ലാവര്‍ക്കും ഒന്നിച്ചുവരുന്നതിനു സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഫാ. ബിനു തോമസും, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടറും അറിയിച്ചു.
കോള്‍ നമ്പര്‍: 1- 571 317 3122. ആക്‌സസ് കോഡ്: 746 061 261.
https:\\globalgotomeeting/com\imslald\7460611261
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…