ബെംഗലൂരു: ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുകയാണ് കര്‍ണാടകത്തില്‍നിന്നുള്ള രണ്ട് ദേശീയ നേതാക്കള്‍. ജെ.ഡി.എസിന്റെ അമരക്കാരനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവ ഗൗഡയും കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമാണ് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുമകുരു സീറ്റില്‍ ദേവഗൗഡയും കല്‍ബുര്‍ഗിയില്‍ ഖാര്‍ഗെയും പരാജയപ്പെട്ടിരുന്നു.
ഒമ്പത് തവണ എം.എല്‍.എയും രണ്ട് തവണ ലോക്‌സഭാംഗവുമായിരുന്ന 78 കാരനായ ഖാര്‍ഗെയെ വീണ്ടും കളത്തിലിറക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഖാര്‍ഗെ.
സോണിയ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് ദേവഗൗഡയെ രാജ്യസഭയിലേക്കയക്കാന്‍ തീരുമാനിച്ചതെന്ന് ജെ.ഡി.എസ് വ്യക്തമാക്കി. ദേവഗൗഡയ്ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടാവുമെന്ന് സോണിയ അനൗദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്.
രാജ്യസഭയില്‍ ദേവഗൗഡയുടെ സാന്നിധ്യമുണ്ടാവണമെന്നാണ് തന്റെ എം.എല്‍.എമാരുടെ എല്ലാവരുടെയും ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഗൗഡയ്ക്ക് പിന്തുണ നല്‍കാനാണ് കെ.പി.സി.സിയുടെ തീരുമാനമെന്ന് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും വ്യക്തമാക്കി.
45 വോട്ടുകളാണ് വിജയിക്കാനായി വേണ്ടത്. 34 എം.എല്‍.എമാരുള്ള ജെ.ഡി.എസിന് 11 വോട്ടുകള്‍ക്കൂടിയാണ് വേണ്ടത്. ഗൗഡയെ കളത്തിലിറക്കിയാല്‍ ഇത് എളുപ്പം നേടാനാവുമെന്നാണ് കണക്കുകൂട്ടലുകള്‍. ഈ സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇറക്കിയില്ലെങ്കില്‍ ഗൗഡയ്ക്ക് വിജയം എളുപ്പമാവും.
68 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് ഒരാളെ വിജയിപ്പിക്കാനാവുമെന്ന് ഉറപ്പാണ്. 23 വോട്ടുകള്‍ ബാക്കിയുണ്ടാവും.
നാല് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം എളുപ്പം നേടാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. 117 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. മൂന്നാം സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് ബി.ജെ.പി തീരുമാനിക്കുന്നതെങ്കില്‍ ഗൗഡ വോട്ടെടുപ്പിനെ നേരിടേണ്ടി വരും.
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…