ഡാളസ്: ഫ്രിസ്‌കോയില്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ തെലുങ്കാനയില്‍ നിന്നുള്ള ദമ്പതിമാരായ രാജാ ഗവാനി (41), ദിവ്യ അവലു (34) എന്നിവരും ഇവരുടെ സുഹൃത്ത് പ്രേംനാഥ് രാമാനനന്ദുമാണെന്നു (42) ഔദ്യോഗികമായി അധികൃതര്‍ വെളിപ്പെടുത്തി.
ഫെബ്രുവരി 23-നു ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ദിവ്യ ഓടിച്ചിരുന്ന വാഹനം കൗമാരക്കാരന്‍ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫ്രിസ്‌കോയില്‍ പുതുതായി പണികഴിപ്പിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക് പോകുന്നതിനിടയില്‍ എഫ്.എം 423 ഇന്റര്‍ സെഷനില്‍ വച്ചായിരുന്നു അപകടം.
എട്ടു വയസ്സുള്ള ദമ്പതിമാരുടെ മകളെ ഡാന്‍സ് ക്ലാസില്‍ ഇറക്കിയതിനുശേഷമാണ് ഇവര്‍ പുതിയ വീട്ടിലേക്ക് യാത്രയയത്. ദിവ്യയുടെ ജന്മദിനം കൂടിയായിരുന്നു ഫെബ്രൂവരി 23 എന്നു പിതാവ് പറഞ്ഞു. ദിവ്യ നാഷണല്‍ ഇന്‍ഷ്വറന്‍സില്‍ പ്രോഗ്രാമറും, ഭര്‍ത്താവ് രാജ ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്നു. ഡാളസിലുള്ള ദിവ്യയുടെ സഹോദരിയാണ് കുട്ടിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മൈനറായിരുന്ന ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൂന്നു പേരുടേയും മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. പ്രേംനാഥിന്റെ പേരില്‍ ഗോ ഫണ്ട് മീ വെബ്‌സൈറ്റ് ആരംഭിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…