Categories: Top News

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്.

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു. കുട്ടിയുടെ തിരോധാനത്തിൽ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു.

Newsdesk

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

16 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

20 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

20 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

21 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

22 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

2 days ago