ഡെലവെയർ ∙ ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ 25 അടി ഉയരവും, 45 ടൺ ഭാരവുമുള്ള ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു. അമേരിക്കയിലെ അമ്പലങ്ങളിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ വിഗ്രഹമാണിതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഹനുമാൻ പ്രതിഷ്ഠോൽസവത്തോടനുബന്ധിച്ചു പത്തു ദിവസത്തെ ചടങ്ങുകൾക്കുശേഷമാണ് വിഗ്രഹ സ്ഥാപനം ഉണ്ടായത്.
ഒരൊറ്റ ഗ്രെനൈറ്റ് റോക്കിൽ പന്ത്രണ്ട് ആർട്ടിസ്റ്റുകൾ ഒരു വർഷമാണ് ഈ വിഗ്രഹം പൂർത്തീകരിക്കുവാൻ എടുത്ത സമയം. 100,000 ഡോളറാണ് ചിലവഴിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. തെലുങ്കാന വാറങ്കലിൽ നിന്നും കപ്പൽ മുഖേനെയാണ് ഡെലവെയറിൽ എത്തിച്ചത്. വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിലും പൂജാ കർമ്മങ്ങളിലും ഭക്തി പുരസരമാണ് ഹനുമാൻ ഭക്തർ പങ്കെടുത്തത്. പ്രതിഷ്ഠാചടങ്ങുകളിൽ സെനറ്റർ ക്രിസ് കൂൺസ്, സെനറ്റർ ലോറ സ്റ്റർജിയൻ, ഡെലവെയർ ലഫ് ഗവർണർ ബെഥനിഹാൾ, സംസ്ഥാന പ്രതിനിധി ക്രിസ്റ്റ ഗ്രിഫിറ്റി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…