ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ വൈകി. 20,000 ത്തോളം വീടുകളിലും കൃഷിയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായും ഇ.എസ്.ബി അറിയിച്ചു. ലൗത്ത്, ഡബ്ലിൻ, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യമെമ്പാടും പുലർച്ചെ 3 മണിക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് മുന്നറിയിപ്പ് ആരംഭിച്ച് രാത്രി 11 മണി വരെ നിലനിൽക്കും, കാർലോ, കിൽകെന്നി, ലൗത്ത്, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ പ്രത്യേക സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
വിക്ലോ, വെക്സ്ഫോർഡ്, ഡബ്ലിൻ എന്നിവിടങ്ങളിലെ നിരവധി സ്കൂളുകൾക്ക് അവധി നൽകി. ഡബ്ലിനിലെ ഓഗ്രിമിലെ ബിസി ഫിംഗേഴ്‌സ് പ്രീ-സ്‌കൂൾ , വിക്ലോ, ബാലിബൗഗൽ നാഷണൽ സ്‌കൂൾ, ഓൾഡ്‌ടൗൺ നാഷണൽ സ്‌കൂൾ, റോൾസ്‌ടൗൺ നാഷണൽ സ്‌കൂൾ എന്നിവയെല്ലാം അവധി പ്രഖ്യാപിച്ചു. വടക്കൻ അയർലണ്ടിൽ, അർമാഗ്, ആൻട്രിം, ഡൗൺ കൗണ്ടികളിലായി ഇന്ന് ഏകദേശം 300 സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു.
ലാൻസ്‌ഡൗൺ, ഡൊണാബേറ്റ്, സാൾട്ടിൽ, ബ്ലാക്ക്‌റോക്ക്, ഫീനിക്സ് പാർക്ക് ടണൽ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഡബ്ലിനും ഹോളിഹെഡിനും ഇടയിലുള്ള ഐറിഷ് ഫെറീസ്, സ്റ്റെന ലൈൻ സർവീസുകൾ നിർത്തലാക്കിയതോടെ നിരവധി ഫെറി സർവീസുകൾ റദ്ദാക്കി. ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ കുറഞ്ഞത് 30 വിമാനങ്ങൾ റദ്ദാക്കി. രാജ്യം മുഴുവൻ നിലവിൽ സ്റ്റാറ്റസ് യെല്ലോ വിൻഡ് മുന്നറിയിപ്പിലാണ്.ഇന്ന് രാത്രി 11 മണി വരെ ജാഗ്രത തുടരും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…
വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…
400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…
ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…