തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ വെടിവയ്പ്; വനിതാ ഓഫിസര്‍ ഉള്‍പ്പെടെ 2 ഓഫീസര്‍മാര്‍ മരിച്ചു – പി പി ചെറിയാന്‍
ഹവായ്: വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുണ്ടായ തര്‍ക്കവും വാടകക്കാരന്‍ വീട്ടുടമസ്ഥനെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാടകക്കാരന്‍ തുടര്‍ച്ചയായി വീട്ടില്‍ നിന്നും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു പൊലീസുക്കാര്‍, ഒരു വനിതാ ഓഫിസര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്തു വച്ചു മരിക്കുകയും മൂന്നാമത്തെ പൊലീസുകാരനു പരുക്കേല്ക്കുകയും ചെയ്തതായി ഹൊന്ന ലുലു പൊലീസ് ചീഫ് സൂസന്‍ പറഞ്ഞു.
ജനുവരി 19 ഞായറാഴ്ചയായിരുന്നു സംഭവം. ഹൊന്ന ലുലു ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമുള്ള വീട്ടിലായിരുന്നു സംഭവം. കോടതിയില്‍ നിന്നും ഒഴിവാകണമെന്ന് നോട്ടീസ് ലഭിച്ചിട്ടും പുറത്തു പോകാന്‍ തയ്യാറാകാതിരുന്ന വാടകക്കാരന്‍ ജെറി ഹാനലിനോട് വീട് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടാണ് ഉടമസ്ഥന്‍ വീട്ടിലെത്തിയത്. സംസാരത്തിനിടെ ജെറി ഉടമസ്ഥനെ കുത്തി പരിക്കേല്പിച്ചു ഒരുവിധം രക്ഷപ്പെട്ട ഉടമസ്ഥന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം അവിടെ എത്തിയത്. പൊലീസെത്തിയപ്പോള്‍ വീട്ടില്‍ നിന്നും കനത്ത പുകപടലം ഉയരുന്നതാണ് കണ്ടത്. തുടര്‍ന്ന് 20 റൗണ്ടോളം വെടിവയ്ക്കുകയായിരുന്നു. വാടക വീട് ആളി കത്തിയതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഏഴോളം വീടുകള്‍ കൂടി കത്തിയമര്‍ന്നു. വാടക വീട്ടില്‍ മറ്റു രണ്ടു സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ജെറിക്കും രണ്ടു സ്ത്രീകള്‍ക്കും എന്തുപറ്റി എന്ന് അറിയണമെങ്കില്‍ തീ ശമിക്കണം. അതിനുവേണ്ടി പൊലീസ് കാത്തു നില്‍ക്കുകയാണ്. ഇവര്‍ മൂവരും മരിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…