NEW YORK, NEW YORK - NOVEMBER 12: (EXCLUSIVE COVERAGE) Former UN Ambassador ( R) Nikki Haley visits "Fox & Friends" at Fox News Channel Studios on November 12, 2019 in New York City. (Photo by John Lamparski/Getty Images)
ഫിലഡല്‍ഫിയ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷിണിയുയര്‍ത്തുന്ന നമ്പര്‍ വണ്‍ രാജ്യം ചൈനയാണെന്ന് യുണൈറ്റഡ് നേഷന്‍സ് മുന്‍ അമേരിക്കന്‍ അംബാസിഡറും ട്രംപ് ഭരണത്തില്‍ കാബിനറ്റ് പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി അഭിപ്രായപ്പെട്ടു.
ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമൂണിറ്റി സംഘടിപ്പിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു നിക്കി. പ്രസിഡന്റ് ട്രംപിന്റെ 4 വര്‍ഷ ഭരണത്തിനുള്ളില്‍ ഇന്ത്യയുമായി സ്ഥാപിച്ച ശക്തമായ കൂട്ടുകെട്ട്, ട്രംപിന്റെ വിദേശനയം, ചൈനയെ കൈകാര്യം ചെയ്തത്, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്തത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു നിക്കി വിശദീകരിച്ചു.
അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാരില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ട്രംപ് സര്‍ക്കാരിന്റെ വിദേശനയം, സാമ്പത്തിക വളര്‍ച്ച, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് എന്നിവ പ്രത്യേകം പ്രശംസാര്‍ഹമാണെന്ന് നിക്കി പറഞ്ഞു. ഇന്ത്യയോടും ഇന്ത്യന്‍ ജനതയോടും ട്രംപ് പ്രകടിപ്പിച്ച അനുകമ്പ, പ്രധാനമന്ത്രിയുമായുള്ള അടുത്ത സുഹൃദ്ബന്ധം എന്നിവ തുടരണമെങ്കില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരേണ്ടതാണെന്ന് നിക്കി കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്നും വന്ന മഹാമാരിയെ നേരിടുന്നതിന് ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമായി സഹകരിക്കുന്നതിന് അമേരിക്ക മുന്‍കൈഎടുത്തിരുന്നു.
ചൈനയെ നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ഏകരാഷ്ട്ര തലവന്‍ ട്രംപ് മാത്രമാണ്. ഭീകര പ്രവര്‍ത്തനങ്ങളുടെ പറുദീസയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം ട്രംപ് നിര്‍ത്തല്‍ ചെയ്തു. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ ട്രംപ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നത് ചൈനയെ ഭയപ്പെടുത്തുന്നുണ്ടെന്നും നിക്കി പറഞ്ഞു.
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…