ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് മേരി ജെയ്ൻ തീസിന്റെ വിരമിക്കലിനെ തുടർന്നാണ് ഈ ചരിത്ര നിയമനം.
23 വർഷത്തെ നീണ്ട ജുഡീഷ്യൽ പരിചയമുള്ള അദ്ദേഹം ട്രയൽ കോടതി, അപ്പീൽ കോടതി തുടങ്ങി ഇല്ലിനോയിസ് നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ അദ്ദേഹം ഇല്ലിനോയിസ് അപ്പീൽ കോടതിയിൽ ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി 2028 ഡിസംബർ 4 വരെയായിരിക്കും. തുടർന്നും പദവിയിൽ തുടരുന്നതിന് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
2004 മുതൽ ലൊയോള യൂണിവേഴ്സിറ്റി ചിക്കാഗോ സ്കൂൾ ഓഫ് ലോയിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിക്കുന്നു. കൂടാതെ ഏഷ്യൻ അമേരിക്കൻ ജഡ്ജസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ഇന്ത്യൻ വംശജനായ ഒരാൾ ഇല്ലിനോയിസിലെ ഏറ്റവും ഉയർന്ന കോടതിയിൽ എത്തുന്നത് അമേരിക്കയിലെ ഏഷ്യൻ സമൂഹത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമായി കണക്കാക്കപ്പെടുന്നു.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…