കെന്റക്കി: അഞ്ച് വയസ്സില്‍ ബേബി സിറ്റര്‍ തട്ടികൊണ്ടു പോയ മകനുമായി 55 വര്‍ഷങ്ങള്‍ക്കുശേഷം മാതാവിന്റെ പുനര്‍സമാഗമം ഫെബ്രുവരി 28 വെള്ളിയാഴ്ച കെന്റക്കി ഹൗഡിന്‍ കൗണ്ടിയിലാണ് ഈ അപൂര്‍വ്വ സംഗമത്തിനരങ്ങൊരുങ്ങിയത്.
1965ല്‍ ജെറിക്ക് 5 വയസ്സു മാത്രമായിരുന്നു പ്രായം. ജെറിയുടെ മാതാവ് ബാണറ്റ് ജോലിക്കു പോയപ്പോള്‍ നോക്കാന്‍ ഏല്‍പിച്ചതാണ് ബേബി സിറ്ററെ. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മകനേയും ബേബി സിറ്ററേയും കാണാനില്ലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയോ ജെറി ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ (പരിചരണ കേന്ദ്രം) വന്നെത്തുകയായിരുന്നു. തോമസ് എന്ന പേരിലാണ് ജെറി അവിടെ അറിയപ്പെട്ടിരുന്നത്,. ജനന തീയതിയില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കിലും പേരില്‍ വന്നമാറ്റം കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിന് വളരെ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു.
ഇതിനിടയില്‍ ജെറിക്ക് ജനിച്ച മകന്‍ ഡാമന്‍ പാര്‍ക്കറുടെ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ജെറിയുടെ മുത്തശ്ശിയെ കണ്ടെത്തുന്നതിന് സഹായിച്ചു.
ഇതിനിടയില്‍ ബാണറ്റും കുടുംബാംഗങ്ങളും മകനെ കണ്ടെത്തുന്നതിന് അധികൃതരുടെ സഹായം തേടി. ഫോസ്റ്റര്‍ കെയറുമായി അധികൃതര്‍ നിരന്തരമായി ബന്ധപ്പെട്ടത് 60 വയസ് പ്രായമെത്തിയ ജെറിക്ക് തന്റെ അമ്മയെ കണ്ടെത്തുന്നതിനു സഹായകരമായി. വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ ഒന്നിച്ചു ജെറിയുടേയും മാതാവിന്റേയും പുനര്‍സമാഗമം ആഘോഷിച്ചു.
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…