കോഴിക്കോട്: തീവ്രചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികളുടെ ജൈവ വൈവിധ്യ ചെറുവനം’പച്ചിലക്കാട്’ പദ്ധതിക്ക് തുടക്കമായി.കുന്നുമ്മല്‍ ബി.ആര്‍.സിയുടേയും മരുതോങ്കര ഗ്രാമപഞ്ചായത്ത്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു കീഴില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന 25 കുട്ടികള്‍ ആണ് ‘പച്ചിലക്കാട് ‘ എന്ന പേരില്‍ ഒരേക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയില്‍ മരങ്ങള്‍ നട്ട് സാമൂഹിക പങ്കാളിത്തത്തോടെ സംരക്ഷിച്ച് ചെറു വനം സൃഷ്ടിക്കാനൊരുങ്ങുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ ബഹുമതിയായ ‘നാരിപുരസ്‌കാര’ ജേതാവ് ശ്രീമതി.ദേവകി അമ്മയോടൊപ്പം തീവ്രചലന പരിമിതിയുള്‍പ്പെടെയുള്ള ഭിന്നശേഷി കുട്ടികള്‍ വൃക്ഷത്തൈ നട്ടു കൊണ്ടായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്: സതി അദ്ധ്യക്ഷയായ ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് മുഖ്യാതിഥിയായിരുന്നു. നാരീ പുരസ്‌കാരം ലഭിച്ച ദേവകിയമ്മയെ എസ്.എസ്. കെ. കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ എ.കെ.അബ്ദുള്‍ഹക്കിം ആദരിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന…
കൊച്ചി: അപകീർത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി…
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള അയർലണ്ടിന്റെ പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരവും സഞ്ചാരികളുടെ പ്രിയ വിനോദ കേന്ദ്രമാണ്. ഈ വേനലാവധി കുടുബത്തോടൊപ്പമോ…
ലോസ് ആഞ്ചലെസ്: അമേരിക്കയിലെ ലോസ് ആഞ്ചലെസിൽ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഇന്ത്യൻ വംശജയും. 44കാരിയായ നിത്യ രാമൻ ആണ്…
തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ…