Categories: Ireland

എസൻസ്സ് അയർലണ്ട് സങ്കടിപ്പിക്കുന്ന ‘റിഫ്ലക്ഷൻസ് 20’ സയൻസ് സെമിനാർ മാർച്ച് 7 ന് സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച്

പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളിയുടെ ചിന്താ രീതിയിൽ ഒരു മാറ്റം വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് എസൻസ്സ്. കെട്ടുകഥകളും വിശ്വാസങ്ങളും അല്ല ശാസ്ത്രീയ മനോഭാവത്തോടെ, യുക്തിഭദ്രമായുള്ള ചിന്തയാണ് ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്നുള്ള ബോധ്യം ജനങ്ങളിൽ എത്തിക്കുന്നതിൽ എസൻസ്സ് വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു തർക്കവും ഉണ്ടാകാനിടയില്ല.

മതങ്ങളും വിശ്വാസങ്ങളും തലകുത്തി മറിയുന്ന ഒരു സമൂഹത്തിനു നടുവിൽ ജീവിക്കുക എന്നത് അത്യന്തം ദുഷ്കരമാണ്. ഒരു കളിമൺ പ്രതിമ തലയിൽ വച്ചു കൊണ്ട് നടന്നാൽ പോലും കേരളത്തിലെ യാത്രാ ഗതാഗതം തടസ്സപ്പെടുത്താൻ സാധിക്കും! വിശ്വാസത്തിൻറെ പേരിൽ പൊതു റോഡുകൾക്ക് നടുവിൽ അടുപ്പുകൂട്ടി കഞ്ഞി ഉണ്ടാക്കുന്ന വലിയൊരു ദുരന്തം കൂടി നമ്മളെ കാത്തിരിക്കുകയാണ്!. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച വാക്സിനേഷൻ എന്ന പദ്ധതി പോലും പരാജയപ്പെടുന്നതിനുകാരണം മതങ്ങളും വിശ്വാസങ്ങളും ആണ് .ഒരു മാറ്റവും തനിയെ ഉണ്ടാവില്ല.

ഏതെങ്കിലും  വ്യക്തികളുടെ പരിശ്രമം അതിന് ആവശ്യമാണ്. ഒരു സമൂഹത്തെ ആകെ അന്ധകാരത്തിൽ നിർത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശബ്ദിക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണ്. എസെൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന “റിഫ്ലക്ഷൻസ്’20” എന്ന പരിപാടി വിജയിപ്പിക്കുന്നതിന് നിങ്ങളുടെ സഹകരണം ആവശ്യമാണ്. മാർച്ച് ഏഴാം തീയതി  സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 4.30  മണിമുതൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ആറു പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.നിങ്ങളുടെ സ്നേഹനിർഭരമായ പിന്തുണയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

ഓർമ്മിക്കുക.., ഈ ലോകവും സമൂഹവും മാറും. അതിനെ ആർക്കും തടയാനാകില്ല. ആ മാറ്റത്തിന് നിങ്ങൾ നൽകിയ സംഭാവന എന്ത് എന്ന കാലത്തിൻറെ ചോദ്യത്തിനു മുമ്പിൽ ഒരു ഉത്തരം കൊടുക്കാൻ നിങ്ങൾക്കു കഴിയണം. ഒരു മാറ്റവും തനിയെ ഉണ്ടാവുന്നില്ല. ഒഴുകുന്ന ജലത്തിനൊപ്പം ജീവനില്ലാത്ത വസ്തുക്കൾ ഒഴുകിപ്പോകും. പക്ഷേ ഒഴുക്കിനെതിരെ നീന്താൻ ജീവനുള്ളവർക്കെ  സാധിക്കൂ.. നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളങ്ങൾ നാം ഇവിടെ അവശേഷിപ്പിക്കണം.. നമുക്കൊരുമിച്ചു മുന്നേറാം…

Newsdesk

Recent Posts

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

16 mins ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

22 hours ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

22 hours ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

1 day ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

1 day ago

പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി റിപ്പോർട്ട്

വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…

1 day ago