പാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി, പൊതു ദര്ശനം ശനിയാഴ്ച – പി പി ചെറിയാൻ
ഡാളസ്: റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഏപ്രിൽ 23-വ്യാഴാഴ്‌ച ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.
ദീഘകാലം കരിയംപ്ലാവ് ബ്രെത്‌റൻ സ്കൂൾ അധ്യാപകനായിരുന്നു .1967-ല്‍ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം . 1973-ല്‍ മടങ്ങി പോയി റാനിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണു വീണ്ടും അമേരിക്കയിൽ എത്തിയത് . നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.
ഭാര്യ സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍).
മക്കള്‍: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍:പാസ്റ്റര്‍ ബാബു ഐപ്പ്; ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്.
മെമ്മോറിയൽ സർവീസ്- ഏപ്രിൽ 25 ശനിയാഴ്ച 2 -5 pm നോർത്ത് ഡാളസ് ചർച്ച ഓഫ് ഗോഡ് റിച്ചാർഡ്സൺ
സംസ്കാര ശുശ്രുഷ -ഏപ്രിൽ 27 തിങ്കളാഴ്ച 2 -3 pm
റ്റ്രെന്റിൻ ജാക്‌സൺ മോറോ ഫ്യൂണറൽ ഹോം, അല്ലൻ
(എല്ലാ സർവീസുകളും കൗണ്ടി, സി ഡി സി ഗൈഡ് ലൈൻസിനു വിധേയമായി)
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693
ജോസ് കോരുത് 469-579-9941
വാർത്ത അയച്ചത് പി പി ചെറിയാൻ
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…