Categories: AmericaKerala

പി വി ജോര്‍ജ് സര്‍ വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ (പി പി ചെറിയാന്‍)

ഡാളസ് :ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ആരംഭം മുതല്‍,തുടര്‍ന്നുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചര്‍ച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന കുരിയന്നൂര്‍ കെ വി വര്‍ക്കിയുടെയും മറിയാമ്മ വര്‍ക്കിയുടെയും മകന്‍ ജോര്‍ജ് പൂവേലില്‍ വര്‍ക്കി. (പി വി ജോര്‍ജ് ) .

അദ്ദേഹത്തിന്റെ വിയോഗം ഡാളസിലെ സഭാ വിശ്വാസികളെ പ്രതെയ്കിച്ചു ഇടവക ജനങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി .

സഭാ വ്യത്യാസമില്ലാതെ ഡാളസിലെ എല്ലാവരാലും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു നവതി ആഘോഷിക്കുവാന്‍ അവസരം ലഭിച്ച ജോര്‍ജ് സര്‍ എന്നു സ്‌നേഹത്തോടെ എല്ലാവരും വിളിച്ചിരുന്ന പി വി ജോര്‍ജ്.

നാല്പതു വര്‍ഷത്തെ ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സിലെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലായിരുന്നു പ്രിയതമയുടെ അകാല വിയോഗം.അതിനു ശേഷം 1991 ല്‍ അമേരിക്കയില്‍ എത്തിയ ജോര്‍ജ് സര്‍ മക്കളുമൊത്തു സന്തോഷകരമായ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് വാര്‍ധ്യക്യ സഹജമായ അസുഖത്തെത്തുടര്‍ന് മെയ് 30നു മകനും സണ്ണിവെയ്ല്‍ സിറ്റി മേയറുമായ സജി ജോര്‍ജിന്റെ വസതിയില്‍ വെച്ച് ഭൗതീക ജീവിതത്തോട് വിടപറഞ്ഞത്.

ശാരീരിക ക്ഷീണാവസ്ഥയില്‍ ആയിരുന്നിട്ടും ഒരാഴ്ച പോലും ദേവാലയ ശുശ്രുഷ മുടക്കിയിരിന്നില്ലെന്നു മാത്രമല്ല മാര്‍ച്ച് ആദ്യ ഞായറാഴ്ച നടന്ന അവസാന ആരാധനയിലും പങ്കെടുക്കുവാന്‍ ജോര്‍ജുസാറിന് അവസരം ലഭിച്ചിരുന്നു .കൊച്ചുമക്ക ളുടെ കൈപിടിച്ച് പള്ളിയിലെ ഏറ്റവും മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചിരുന്ന ജോര്‍ജ് സര്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു .ആരാധനക്കുശേഷം പുഞ്ചിരിച്ച മുഖത്തോടെ എല്ലാവരോടും ക്ഷേമാന്വേഷണം നടത്തുക എന്നത് ജോര്‍ജ് സാര്‍ മറ്റുള്ളവരെ എങ്ങനെ കരുതിയിരുന്നുവെന്നതിനും ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നവെന്നതിനും അടിവരയിടുന്നതായിരുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയ മകന്‍ സജിജോര്‍ജ് ആദ്യമായി സണ്ണിവെയ്ല്‍ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു ശേഷം പുറത്തുവന്നപ്പോള്‍ ആ പിതാവിന്റെ മുഖത്തു പ്രതിഫലിച്ച കൃതജ്ഞതയുടേയും അഭിമാനത്തിന്റെയും ഭാവഭേദങ്ങള്‍ ദര്‍ശിക്കുവാന്‍ ഈ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട് .

ഡാളസ് സെന്റ് പോള്‍സ് ദേവാലത്തിന്റെ അടഞ്ഞു കിടന്നിരുന്ന വാതില്‍ മൂന്ന് മാസത്തെ ഇടവേളക്കുശേഷം ശേഷം ആദ്യമായി മെയ് 30 ഞായറാഴ്ച തുറക്കുന്നത് ജോര്‍ജുസാറിനു ഉചിതമായ യാത്രയയപ്പു നല്കുന്നതിനു വേണ്ടിയാണെന്നുള്ളത് ഇടവക ജനങ്ങള്‍ക് ആശ്വാസം വക നല്‍കുന്നു.
തൊണ്ണൂറു വയസ്സുവരെ എല്ലാവര്ക്കും അനുകരണീയമായ, മാതൃകാപരമായ ജീവിത നയിച്ചു വിശ്വാസത്തോടെ. പ്രത്യാശയോടെ താല്‍ കാലിക ജീവിതത്തോട് വിടപറഞ്ഞ ജോര്‍ജുസാറിന്റെ ധന്യ സ്മരണക്കു മുന്പില്‍ ശിരസു നമിക്കുന്നു

Cherian P.P.

Recent Posts

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

13 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

15 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

22 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

3 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

3 days ago