ഡാലസ് : ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മെ തനിയെ വിടാതെ പ്രതിസന്ധികളുടെ മദ്ധ്യേ നമ്മോടൊപ്പം ഇറങ്ങിവരുന്ന സ്‌നേഹിതനാണ് (വിശ്വസ്ഥന്‍) ദൈവമെന്ന് പ്രമുഖ ദൈവപണ്ഡിതനും സുവിശേഷ പ്രാസംഗീകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ വിയാപുരം ജോര്‍ജ്കുട്ടി പറഞ്ഞു.ഏപ്രില്‍ 20 തിങ്കളാഴ്ച വൈകിട്ട് ഡാലസ് സിറ്റി വൈഡ് പ്രെയര്‍ ഫെല്ലോഷിപ്പ് സംഘടിപ്പിച്ച പ്രെയര്‍ ലൈനില്‍ യെശയ്യാവ് 6 ന്റെ 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു വിയാപുരം.
ഉസ്ലിയാ രാജാവ് മരിച്ച ആണ്ടില്‍ യെശയ്യാ പ്രവാചകനുണ്ടായ സ്വര്‍ഗീയ ദര്‍ശനത്തെ തുടര്‍ന്ന് താന്‍ ആയിരിക്കുന്ന അവസ്ഥ എപ്രകാരമാണെന്നു മനസ്സിലാക്കുന്നതിനും അകൃത്യം നീങ്ങി പാപത്തിനു പരിഹാരം വരുത്തി ദൈവകരങ്ങളില്‍ തന്നെ തന്നെ സമര്‍പ്പിക്കുന്നതിന് പ്രവാചകന് ഇടയായതായി ജോര്‍ജ് കുട്ടി പറഞ്ഞു. ജീവിത വിശുദ്ധിയെ മനുഷ്യന്റെ വിശുദ്ധിയുമായല്ല മറിച്ചു പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധിയുമായാണ് തുലനം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എന്നാല്‍ മാത്രമേ നമ്മുടെ കുറവുകളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ലോകം അഭിമുഖീകരിക്കുന്ന മഹാമാരി കണ്ടു പകച്ചുനില്‍ക്കാതെ, ഈ വലിയ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നമ്മുടെ മദ്ധ്യേ ഇറങ്ങി വരുന്ന ദൈവത്തെ നമ്മുടെ വിശ്വാസ കണ്ണാല്‍ നാം കാണേണ്ടിയിരിക്കുന്നു. അവന്‍ നിശ്ചലനായിരിക്കുന്ന ദൈവമല്ലാ, ജീവിക്കുന്നു ഇന്നും ചലിച്ചുകൊണ്ടിരിക്കുന്നു, അവങ്കലേക്ക് നോക്കിയവരുടെ മുഖം വാടാതെ സൂക്ഷിക്കുന്ന ദൈവമാണെന്നും വിയാപുരം പറഞ്ഞു. പാസ്റ്റര്‍ സാലു ദാനിയേല്‍, പാസ്റ്റര്‍ മാത്യു ശാമുവേല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…