ന്യൂയോര്‍ക് :ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെത്തുടര്‍ന്നു ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ മെയ് മൂന്നു വരെ നീട്ടിയതിനാല്‍ പ്രവാസികള്‍ അതി സങ്കീര്‍ണമായ ഒരു അവസ്ഥ വിശേഷമാണ് അഭിമുഘീകരിച്ചു കൊണ്ടിരിക്കുന്നത് . ഈ സന്ദര്‍ഭത്തില്‍ വിദേശങ്ങളില്‍ കോവിഡ് ഉള്‍പ്പെടെ പല കാരണങ്ങളാലും മരണമടയുന്ന പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെ ലോക്ക് ഡൌണ്‍ മൂലം ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരുനോക്കു പോലും കാണുവാന്‍ കഴിയാതെ മരണമടയുന്ന രാജ്യത്തു തന്നെ മറവു ചെയ്‌യേണ്ട ദുഃഖകരമായ സ്ഥിതി വിശേഷമാണ് നിലവിലുള്ളത് . കേന്ദ്ര കേരളസര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മകമായ സമീപനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അതി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കേരളത്തിന്റെ, ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭദ്രത പിടിച്ചു നിര്‍ത്തിയ പ്രവാസികളോടുള്ള ഈ കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ല , സാധാരണ നിലയില്‍ മരണപ്പെടുന്ന പ്രവാസികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കാനുള്ള സംവിധാനം കേരള, കേന്ദ്ര സര്‍ക്കാര്‍ കൈ കൊള്ളണമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, മുഖ്യ രക്ഷാധികാരി മോണ്‍സണ്‍ മാവുങ്കാല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍ എന്നിവര്‍ സംയുക്ത പത്ര പ്രസ്താവനയില്‍ അറിയിച്ചു പ്രസ്തുത വിഷയവുമായി ബന്ധപെട്ടു ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി, കേന്ദ്ര വിദേശ കാര്യ മന്ത്രി
ശ്രീ. ഡോക്ടര്‍ സുബ്രമണ്യം ജയശങ്കര്‍, കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയന്‍, നോര്‍ക്ക ഡയറക്ടര്‍, എന്നിവര്‍ക്ക് വിദേശത്തു മരണപെടുന്നവരുടെ മൃതദേഹം എങ്കിലും സ്വദേശത്തേക്കു എത്തിക്കണമെന്ന് ആവശ്യപ്പെട്ടു അടിയന്തിര സന്ദേശം അയച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തക്കതായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം അറിയിച്ചു.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…