gnn24x7

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തികുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണം: പിഎംഎഫ് – പി പി ചെറിയാന്‍( ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )

0
239
gnn24x7

Picture

ന്യൂയോര്‍ക് :ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെത്തുടര്‍ന്നു ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ മെയ് മൂന്നു വരെ നീട്ടിയതിനാല്‍ പ്രവാസികള്‍ അതി സങ്കീര്‍ണമായ ഒരു അവസ്ഥ വിശേഷമാണ് അഭിമുഘീകരിച്ചു കൊണ്ടിരിക്കുന്നത് . ഈ സന്ദര്‍ഭത്തില്‍ വിദേശങ്ങളില്‍ കോവിഡ് ഉള്‍പ്പെടെ പല കാരണങ്ങളാലും മരണമടയുന്ന പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെ ലോക്ക് ഡൌണ്‍ മൂലം ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരുനോക്കു പോലും കാണുവാന്‍ കഴിയാതെ മരണമടയുന്ന രാജ്യത്തു തന്നെ മറവു ചെയ്‌യേണ്ട ദുഃഖകരമായ സ്ഥിതി വിശേഷമാണ് നിലവിലുള്ളത് . കേന്ദ്ര കേരളസര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മകമായ സമീപനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അതി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

കേരളത്തിന്റെ, ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭദ്രത പിടിച്ചു നിര്‍ത്തിയ പ്രവാസികളോടുള്ള ഈ കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ല , സാധാരണ നിലയില്‍ മരണപ്പെടുന്ന പ്രവാസികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കാനുള്ള സംവിധാനം കേരള, കേന്ദ്ര സര്‍ക്കാര്‍ കൈ കൊള്ളണമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, മുഖ്യ രക്ഷാധികാരി മോണ്‍സണ്‍ മാവുങ്കാല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍ എന്നിവര്‍ സംയുക്ത പത്ര പ്രസ്താവനയില്‍ അറിയിച്ചു പ്രസ്തുത വിഷയവുമായി ബന്ധപെട്ടു ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി, കേന്ദ്ര വിദേശ കാര്യ മന്ത്രി

ശ്രീ. ഡോക്ടര്‍ സുബ്രമണ്യം ജയശങ്കര്‍, കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയന്‍, നോര്‍ക്ക ഡയറക്ടര്‍, എന്നിവര്‍ക്ക് വിദേശത്തു മരണപെടുന്നവരുടെ മൃതദേഹം എങ്കിലും സ്വദേശത്തേക്കു എത്തിക്കണമെന്ന് ആവശ്യപ്പെട്ടു അടിയന്തിര സന്ദേശം അയച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തക്കതായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here