gnn24x7

കെ എസ്സ് ചിത്രയും സംഗീത സംവിധായകൻ ശരത്തും ഒന്നിച്ച ചിത്ര വർണ്ണം 24 വേദിയിൽ ഊദിന്റെ മ്യൂസിക് ലോഞ്ച് വർണ്ണാഭമായി

0
255
gnn24x7

 

Prompt എന്റർടൈൻമെന്റ്-ന്റെ ബാനറിൽ Houston മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ, പ്രമുഖ Riyalator ജോൺ W വറുഗീസ് നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് മാർത്തോമാ Event center ഡാളസിൽ വച്ച് april 19 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും മലയാളത്തിന്റെ അഭിമാനവുമായ പത്മഭൂഷൺ കെ എസ്സ് ചിത്രയും മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ ശരത്തും കൂടി ഒന്നിച്ച ചിത്ര വർണ്ണം 24 സ്റ്റേജിൽ വച്ച് വർണ്ണാഭമായ രീതിയിൽ നടത്തപ്പെട്ടു.

അടുത്ത മാസം തിയറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ഷഫീഖ് ഉമ്മറാണ് നിർവഹിചിരിക്കുന്നത്.  ജോയ്‌സ് തോന്നിയാമല രചനയും നിനോയ് വറുഗീസ് മ്യൂസിക് നലകിയ ഗാനം സൗത്ത് ഇന്ത്യയുടെ വാനം പാടി കെ എസ്സ് ചിത്ര ആണ് ആലപിച്ചിരിക്കുന്നത്. 

മെയ് 5ന് സരിഗമ പ്ലാറ്റഫോമിലുടെ റിലീസ് ചെയ്യുന്ന ഗാനം 2024ലെ എടുത്ത് പറയപ്പെടുന്ന ഗാനങ്ങളിൽ ഒന്നായിരിക്കും എന്ന് ഊദിന്റെ അണിയറ പ്രവർത്തകർ ഒരു പോലെ അവകാശപെടുന്നു.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7